മതം ആശ്വാസമാകാം, ആവേശമാകരുത്: വിധു പ്രതാപ്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനാവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഗായകൻ വിധു പ്രതാപ്. ‘മതം ആശ്വാസമാകാം, ആവേശമാകരുത്’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഗായിക സിതാര കൃഷ്ണകുമാർ പോസ്റ്റിന് ലൈക്ക് ചെയ്തിട്ടുമുണ്ട്.

നേരത്തെ സിനിമ താരങ്ങൾ പ്രതിഷ്ഠാ ഹദീനാവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, ആഷിഖ് അബു, ദർശന രാജേന്ദ്രൻ, ജിയോ ബേബി, കന്നി കുസൃതി, കമൽ കെ. എം, സൂരജ് സന്തോഷ് തുടങ്ങിയവരാണ് ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്.

രാംലല്ല വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മോദി നേതൃത്വം നല്‍കി. ആറ് ദിവസത്തെ പ്രത്യേക പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ നടന്നത്.

സിനിമ, സ്‌പോര്‍ട്‌സ് താരങ്ങള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നെഹ്വാള്‍, മിതാലി രാജ്, തുടങ്ങിയ പ്രമുഖരെല്ലാം തന്നെ ക്ഷേത്രത്തില്‍ എത്തിയിരുന്നു. നാളെ ക്ഷേത്ര സമുച്ചയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല