വാരി വിതറുന്ന വിഷത്തിനും, വെറുപ്പ് ഉളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം, പോസ്റ്റ് ഇടുമ്പോള്‍ രാജ്യവും മതവും ഒന്നും നോക്കാറില്ല: സിത്താര കൃഷ്ണകുമാര്‍

അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഗായിക സിത്താര കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താലിബാനെ പിന്തുണയ്ക്കുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്ത് പോകണം അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യുമെന്ന ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സിത്താര പങ്കുവെയ്ക്കുകയായിരുന്നു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ വരുന്ന വിദ്വേഷ കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് സിത്താര ഇപ്പോള്‍. അഫ്ഗാന്‍ വിഷയത്തിലും ലക്ഷദ്വീപ് വിഷയത്തിലും നിലപാട് വ്യക്തമാക്കിയ പോസ്റ്റിന് വന്ന ചില കമന്റുകള്‍ക്ക് വല്ലാത്ത സാമ്യമുണ്ടെന്നാണ് സിത്താര പറയുന്നത്.

സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്:

ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാന്‍ വിഷയത്തിലും പോസ്റ്റുകള്‍ ഇട്ടപ്പോള്‍, അതിനു താഴെ ഇതേ പേജില്‍ വന്ന രണ്ടു കമന്റുകള്‍ ആണ്. ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം അക്കാര്യത്തില്‍ എന്തൊരു ഒത്തൊരുമ. പേജുകളില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ. സത്യസന്ധമായി മനസ്സില്‍ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം!

അതില്‍ രാജ്യവും, നിറവും, ജാതിയും, മതവും, പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ നിങ്ങള്‍ക് ഇഷമുള്ളത് പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതു പറഞ്ഞാല്‍ ആ നിമിഷം ശത്രുത! ഇതെന്തുപാട്. കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാന്‍ എന്നാണിനി നമ്മള്‍ പഠിക്കുക!

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ