റിമയ്ക്ക് പിന്തുണയുമായി ഗായിക സിത്താര

നടി റിമാ കല്ലിങ്കല്‍ ഫെമിനിസത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. എന്താണ് പറയുന്നതെന്ന് വ്യക്തമായ ബോധ്യമുള്ള ആളാണ് റിമ. റിമ പറഞ്ഞത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇറിട്ടേഷന്‍ തോന്നുന്നുണ്ടെങ്കില്‍ അതിന് ചികിത്സ ആവശ്യമാണെന്നും സിത്താര പറഞ്ഞു.

റിമ നടത്തിയ ടെക് എക്‌സ് ടോക്ക് വീഡിയോയിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്നലെ മുതല്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. റിമ പറഞ്ഞ സ്ത്രീപക്ഷ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും അത് മനസ്സിലാകാത്തവരുമാണ് അവരെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കി കൊണ്ടിരിക്കുന്നത്.

റിമ വിഡിയോയില്‍ പറയുന്നത് അവസാനം വരെ കേട്ടിരിക്കാന്‍ പോലും വിമര്‍ശിക്കുന്നവര്‍ ശ്രമിക്കാത്തത് എന്താണ്. അവളുെട വാക്കുകള്‍ നിങ്ങളെ അത്രമേല്‍ അസ്വസ്ഥരാക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കെന്തോ പ്രശ്‌നമുണ്ട്. അത് ഗൗരവകരമായി കണ്ട് ചികിത്സിക്കേണ്ടതാണ്. മാറ്റം അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ പോസിറ്റിവ് ആയ സന്തോഷകരമായ ഒരു നാളേയ്ക്ക് അത് ആവശ്യവുമാണ്. കുറേ പേരുടെ മനസിലുള്ള, അവര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് റിമ തുറന്നുപറഞ്ഞത്. സിത്താര പറയുന്നു.

Read more

https://www.facebook.com/sithara.thara/posts/1502455473137662