മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നായ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം പ്രേക്ഷകരിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ എന്താണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ സവിശേഷതയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി.
നിങ്ങളൊക്കെ പ്രതീക്ഷിക്കുന്നതി് അപ്പുറമായിരിക്കും സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം. ഇതുവരെ എഴുതിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ സമയമെടുത്താണ് അഞ്ചാം ഭാഗത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഇതുവരെ കാണാത്ത ഒരു ക്‌ളൈമാക്സ് ആയിരിക്കും. അദ്ദേഹം കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
സിബിഐ അഞ്ചാം ഭാഗത്തിലും മുകേഷും സായ് കുമാറും വേഷമിടും സേതുരാമയ്യരുടെ വിശ്വസ്തനായ സബോര്‍ഡിനേറ്റ് ചാക്കോയുടെ വേഷത്തില്‍ തന്നെയാണ് മുകേഷ് എത്തുക. സായ് കുമാര്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും.
ചിത്രത്തിന് സംഗീതമൊരുക്കുക ജേക്സ് ബിജോയ് ആണ് സിബിഐ ആദ്യ നാല് സീരീസുകളായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ ഇവയുടെയൊക്കെ സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു