പന്ത്രണ്ട് ദിവസത്തെ ഷൂട്ടിംഗ് മൂന്ന് ദിവസം കൊണ്ട് ഏറെക്കുറെ പൂര്‍ത്തിയാക്കിയ ജോഷി മാജിക്ക്; ധ്രുവത്തിന്റെ അറിയാക്കഥകള്‍ പറഞ്ഞ് എസ്. എന്‍ സ്വാമി

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ജോഷി- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ പിറന്ന ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ടൈഗര്‍ പ്രഭാകര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രം പുറത്തിറങ്ങി 27 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി. ജയിലിനുള്ളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ നേരിട്ട അവിചാരിത സംഭവത്തെ കുറിച്ചും, ജോഷി എന്ന സംവിധായകന്റെ കഴിവ് കൊണ്ട് അതിനെ തരണം ചെയ്തതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് എസ്.എന്‍ സ്വാമി.

“ഒരുപാട് സീനുകള്‍ ജയിലിന് ഉള്ളില്‍ എടുക്കേണ്ടതായിരുന്നു. അന്ന് മുഖ്യമന്ത്രി കരുണാകരനാണ്. ഞങ്ങള്‍ ചെന്ന് കണ്ട് അനുമതിയൊക്കെ വാങ്ങി. 12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത്. പക്ഷേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ചില പത്രങ്ങളില്‍ ജയിലില്‍ സിനിമാ ഷൂട്ടിങ്ങുകള്‍ സജീവമാണ് എന്നുള്ള തരത്തില്‍ വാര്‍ത്ത വന്നു. ഇതോടെ സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു.”

“അന്നും ഇന്നും ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാല്‍ പ്രധാന സീനുകളില്‍ പലതും ഈ കിട്ടിയ മൂന്നു ദിവസം കൊണ്ട് ജോഷി ഷൂട്ട് ചെയ്തിരുന്നു. ആ കൊലമരത്തിന് മുന്നിലെ സീന്‍ അടക്കം. പിന്നീട് ജയിലിന് പുറത്ത് സെറ്റിട്ടാണ് ബാക്കി സീനുകള്‍ തീര്‍ത്തത്. അങ്ങനെയൊരു നിര്‍മ്മാതാവിനെ കിട്ടിയതും ഞങ്ങള്‍ക്ക് അനുഗ്രഹമായി. ഒരു പരിധിയുമില്ലാതെ എം.മണി ഞങ്ങള്‍ക്കൊപ്പം നിന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി