ആറേഴ് ഷര്‍ട്ടുകള്‍ ഒന്നിച്ചിട്ടാണ് മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ചത്, എന്നിട്ടും ആവറേജ് ആയി, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല: എസ്.എന്‍ സ്വാമി

‘സീക്രട്ട്’ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് എസ്.എന്‍ സ്വാമി. മലയാളത്തിലെ നിരവധി ഐക്കോണിക് കഥാപാത്രങ്ങളെ തന്റെ തിരക്കഥയിലൂടെ സൃഷ്ടിച്ച എസ്.എന്‍ സ്വാമിയുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഇതിനിടെ ഒരു മമ്മൂട്ടി ചിത്രത്തെ കുറിച്ച് എസ്.എന്‍ സ്വാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ ഒരുക്കിയ ‘പരമ്പര’ എന്ന ചിത്രത്തെ കുറിച്ചാണ് എസ്.എന്‍ സ്വാമി സംസാരിച്ചത്. 1990ല്‍ പുറത്തിറങ്ങിയ സിനിമ പരാജയമായിരുന്നു. എസ്.എന്‍ സ്വാമി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി ഡബിള്‍ റോളിലെത്തിയത്. അച്ഛനും മകനുമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്.

അച്ഛന്‍ കഥാപാത്രം സ്വല്‍പം തടിയുള്ള ആളായിരുന്നു. ഇന്നത്തെ പോലെ വലിയ രീതിയില്‍ ഗ്രാഫിക്‌സ് ഒന്നും ഇല്ലാത്തതുകൊണ്ട് ആറേഴ് ഷര്‍ട്ട് ഒരുമിച്ച് ഇട്ടിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മകന്‍ മമ്മൂട്ടി നല്ല സ്‌റ്റൈലിഷ് ഡ്രസ്സൊക്കെ ധരിച്ച ആളായിരുന്നു. എന്നാല്‍ സിനിമയില്‍ മകനെക്കാള്‍ പ്രാധാന്യം അച്ഛനായിരുന്നു.

സ്‌റ്റൈലിഷ് ആയിട്ടുള്ള മമ്മൂട്ടിയെ കാണാന്‍ വേണ്ടിയാണ് അന്ന് അധികം ആളുകളും കയറിയത്. പക്ഷേ അച്ഛന്‍ ക്യാരക്ടറിന് പ്രാധാന്യം കൂടിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രതീക്ഷിച്ചത് ആ സിനിമയില്‍ കിട്ടാത്തത് സിനിമയുടെ റിസല്‍ട്ടിനെ ബാധിച്ചു. ആവറേജില്‍ ഒതുങ്ങിപ്പോയ സിനിമയായി അത് എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.

സീക്രട്ട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയാണ് എസ്.എന്‍ സ്വാമി സംസാരിച്ചത്. ജൂലൈ 26ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, രഞ്ജി പണിക്കര്‍, മണിക്കുട്ടന്‍ എന്നീ താരങ്ങളും വേഷമിടുന്നുണ്ട്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം