അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് എങ്ങനെ പറയാന്‍ കഴിയും? സംവിധായകന് ബുദ്ധിമുട്ടാകും, സെറ്റില്‍ ഷാഡോ പൊലീസ് പ്രയോഗികമല്ല: എസ്.എന്‍ സ്വാമി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാനായി ഷാഡോ പൊലീസിനെ വിന്യസിക്കാനുള്ള നടപടിക്കെതിരെ എസ്.എന്‍ സ്വാമി. യുവ നടന്‍മാര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് നടന്‍ ടിനി ടോം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതിനെതിരെ നടപടിയെടുക്കാന്‍ കേരള പൊലീസ് തീരുമാനം അറിയിച്ചത്.

സിനിമാ സെറ്റില്‍ സ്വകാര്യതയുണ്ട്. പൊലീസ് ഇടപെടല്‍ സംവിധായാകന് ബുദ്ധിമുട്ടുണ്ടാക്കും. വ്യക്തികളുണ്ടാക്കുന്ന പ്രശ്ങ്ങളെ, മൊത്തം സിനിമയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം പരിഹരിക്കണം എന്നാണ് എസ്.എന്‍ സ്വാമി പറയുന്നത്.

യുവ നടന്‍മാരെല്ലാം ലഹരിക്ക് അടിമകളാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സംവിധായകന്‍ ചോദിക്കുന്നുണ്ട്. സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാട് പേരുടെ കഥകളറിയാം. അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ?

ലഹരിയാണ് നടന്മാരുടെ ചില പെരുമാറ്റങ്ങള്‍ക്ക് കാരണമെന്ന് എങ്ങനെ ഉറപ്പിക്കാന്‍ പറ്റും? ലഹരിയാണെന്ന് പറയാന്‍ എളുപ്പമാണ്. ഓരോ കേസുകളും അതിന്റെ മെറിറ്റില്‍ വേണം പരിശോധിക്കാന്‍. നിര്‍മ്മാതാവിന്റെ അനുഭവം പറയാന്‍ അയാള്‍ക്ക് അവകാശമുണ്ട്.

തിരിച്ച് ആരോപണവിധേയന് അയാളുടെ ഭാഗം പറയാനും അവകാശമുണ്ട്. ഇത് കേട്ടതിന് ശേഷമല്ലേ തീരുമാനം പറയാന്‍ പറ്റൂ? ഓരോ കേസും പരിഹരിച്ച് പോവുക എന്നതാണ് ശരിയായ രീതി. യുവനടന്മാരെ മൊത്തം അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ല എന്നാണ് എസ്.എന്‍ സ്വാമി മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?