ഇഷ്ടമാണെന്ന് പരസ്പരം പറയാതെ ഒന്നിച്ച മണ്ഡോധരിയും ലോലിതനും; ശ്രീകുമാറുമായുള്ള വിവാഹത്തിലേക്കെത്തിയ കഥ പറഞ്ഞ് സ്‌നേഹ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തനതായ അഭിനയ ശൈലിയിലൂടെ തങ്ങളുടെ ഇടം സ്വന്തമാക്കിയ ശ്രീകുമാറും സ്‌നേഹയും തമ്മില്‍ വിവാഹതിരാകുന്നു എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ആരാധകരിലേക്ക് എത്തിയത്. ബുധനാഴ്ച തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീശ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വര്‍ഷങ്ങളായി സിനിമ സീരിയലുകളില്‍ സജീവമായ ഇരുവരും മറിമായം എന്ന പരിപാടിയിലൂടെയാണ് അധികം പ്രേക്ഷകരെ നേടിയത്. വിവാഹം വാര്‍ത്ത ആക്കണമെന്ന് ആഗ്രഹമില്ലായിരുന്നു എന്നാണ് സ്‌നേഹ പറയുന്നത്.

“വിവാഹം ഒരു വാര്‍ത്ത ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച്, കുടുംബങ്ങളും വളരെ അടുത്ത ആളുകളും മാത്രം പങ്കെടുക്കുന്ന വളരെ ചെറിയ ഒരു ചടങ്ങായിരുന്നു താല്‍പര്യം. എന്നു വച്ച്, സീക്രട്ട് ആയി വയ്ക്കണം എന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ പറയും മുമ്പേ വിവാഹ വാര്‍ത്ത പുറത്തു വന്നു.”

“ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നില്‍ക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാന്‍ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍, നമ്മളെ മനസിലാക്കുന്ന ഒരാള്‍, നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാള്‍ എന്നതിനായിരുന്നു പരിഗണന. അങ്ങനെ ഒരാള്‍ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങള്‍ക്കിടയില്‍ ആഴമുള്ള ഒരു സൗഹൃദമുണ്ട്.” വനിതയുമായുള്ള അഭിമുഖത്തില്‍ സ്‌നേഹ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ