'ഈ ശരീരം എനിക്ക് ബാദ്ധ്യത ആയി തോന്നിയിട്ടില്ല'; അല്‍പ്പം വണ്ണം കുറഞ്ഞാല്‍ പഴയതായിരുന്നു നല്ലതെന്ന് ചിലര്‍ പറയും

താദമ്പതികളായ ശ്രീകുമാറിന്റെയും സ്‌നേഹയുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. യൂട്യൂബ് ചാനലിലും ഇരുവരും ഒന്നിച്ചെത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ക്വസ്റ്റന്‍-ആന്‍സര്‍ സെക്ഷനില്‍ സ്‌നേഹ പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ജീവിതത്തില്‍ എപ്പോഴെങ്കിലും തടി കുറയ്ക്കണം എന്ന് തോന്നിയിട്ടില്ലേ, ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സ്‌നേഹ മറുപടി നല്‍കിയത്. ഇതൊരു വല്ലാത്ത ചോദ്യമായി പോയി. ജീവതത്തില്‍ തനിക്ക് വണ്ണം കുറയ്ക്കണം എന്ന് തോന്നിയിട്ടില്ല എന്നാണ് സ്‌നേഹ പറയുന്നത്.

“”എന്റെ ഈ ഒരു ശരീരം എനിക്ക് ബാധ്യത ആയിട്ടൊന്നും തോന്നീട്ടില്ല. കാരണം ഞാന്‍ ചെറുപ്പം മുതല്‍ തന്നെ തടിച്ച ഒരു പ്രകൃതം ആണ്. ആ ശരീരം വച്ചിട്ടാണ് ഡാന്‍സ് ചെയ്തതും, കഥകളി ചെയ്തതും, ഓട്ടന്‍തുള്ളല്‍ ചെയ്തതും എല്ലാം.””

“”എന്റെ ശരീരം ഫ്‌ളെക്‌സിബിള്‍ ആണ്. ഇനിയിപ്പോ അല്‍പ്പം കുറഞ്ഞാല്‍ തന്നെ ചിലര്‍ പറയും പഴയതായിരുന്നു നല്ലത് എന്ന്. എന്തിനാ ഇപ്പൊ അതിന് നിക്കുന്നത്. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഞാന്‍ കഴിക്കും”” എന്നാണ് സ്‌നേഹയുടെ വാക്കുകള്‍.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍