ഈ കോട്ടയംകാരിയുടെ മാറ്റം വിശ്വസിക്കാനാവുന്നില്ല, എങ്ങനെ ഇങ്ങനെ മാറി? വിമര്‍ശനങ്ങള്‍ക്കിടെ ട്വീറ്റുമായി ആര്‍ജിവി

മലയാളി മോഡല്‍ ആരാധ്യ ദേവിയുടെ ഗ്ലമര്‍ വീഡിയോ ചര്‍ച്ചയായതോടെ പുതിയ ട്വീറ്റുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോക്കെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ കുട്ടി എങ്ങനെയാണ് ഇങ്ങനെ മാറിയത് എന്നറിയില്ല എന്ന് പറഞ്ഞ് ആര്‍ജിവി ട്വീറ്റുമായി എത്തിയത്.

”കോട്ടയത്ത് നിന്നുള്ള മഞ്ഞ സാരി ധരിച്ച ഈ പെണ്‍കുട്ടി കൂര്‍ഗിലെ ഒരു വാട്ടര്‍ ഗേള്‍ ആയി മാറിയത് എങ്ങനെയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ട് വീഡിയോകളും കാണുക, വിശ്വസിക്കാന്‍ താരതമ്യം ചെയ്യുക” എന്നാണ് ആരാധ്യയുടെ വൈറലായ പഴയ റീല്‍ വീഡിയോയും ഗ്ലാമറസ് വീഡിയോയും പങ്കുവച്ച് സംവിധായകന്‍ കുറിച്ചത്.

സംവിധായകന്റെ യൂട്യൂബ് ചാനലിലൂടെയാണ് വാട്ടെറിങ് ദ് ഡാന്‍സ് എന്ന അടിക്കുറിപ്പോടെ ആരാധ്യയുടെ അതീവ ഗ്ലാമറസ് വിഡിയോ വര്‍മ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ആരാധ്യയെ നായികയാക്കി രാം ഗോപാല്‍ വര്‍മ നിര്‍മിക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വീഡിയോയാണിത്.

ആരാധ്യയുടെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും നിരന്തരമായി പോസ്റ്റ് ചെയ്യുന്ന ആര്‍ജിവിക്കെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി സതീഷ്. സോഷ്യല്‍ മീഡിയയില്‍ എത്തിയ ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ആര്‍ജിവി നായികയെ തേടുകയായിരുന്നു.

തുടര്‍ന്നാണ് ശ്രീലക്ഷ്മിയെ നായികയാക്കി സിനിമ ഒരുക്കാന്‍ ആര്‍ജിവി പദ്ധതിയിട്ടത്. ഇതോടെ ശ്രീലക്ഷ്മി പേര് മാറ്റി ആരാധ്യ ദേവി എന്ന് നാമം സ്വീകരിക്കുകയായിരുന്നു. കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിലവാരം കുറഞ്ഞ സിനിമകള്‍ എടുത്താണ് ആര്‍ജിവി വാര്‍ത്തകളില്‍ ഇടം നേടിയത്.

പലതും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളായതിനാല്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാണ് രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ സിനിമ ചെയ്യുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സിനിമകള്‍ സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് ആര്‍ജിവി റിലീസ് ചെയ്തത്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ