ഐ.എഫ്.എഫ്.‌കെ വിവാദം: തനിക്ക് ക്ഷണമില്ല, പിന്നല്ലേ സലിം കുമാര്‍, പോസ്റ്റുമായി സംവിധായകന്‍ സോഹന്‍ റോയ്

ഐഎഫ്എഫ്‌കെ കൊച്ചി ഉദ്ഘാടന വേദിയിലേക്ക് തന്നെപ്പോലും ക്ഷണിച്ചിട്ടില്ലെന്ന് മലയാളത്തില്‍ നിന്നുള്ള ഹോളിവുഡ് സംവിധായകന്‍ കൂടിയായ സോഹന്‍ റോയ്. ഓസ്‌കാര്‍ ലൈബ്രറി, അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെല്ലാം അംഗീകാരം കിട്ടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ഫിലിം മാഗസിന്റെ ചീഫ് എഡിറ്റര്‍ ആണ്, എമ്മി പുരസ്‌ക്കാര സമിതിയിലുള്ള ഭാരതീയനാണ് എങ്കിലും ഐഎഫ്എഫ്‌കെയിലേക്ക് ക്ഷണമില്ല എന്നാണ് സോഹന്‍ റോയ് കുറിച്ചിരിക്കുന്ന്.

സോഹന്‍ റോയ്‌യുടെ കുറിപ്പ്:

പിന്നല്ലേ സലിം കുമാര്‍…..

1. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയെ ഒരു കുടക്കീഴിലാക്കാന്‍ തുടക്കമിട്ട ഇന്‍ഡിവുഡിന്റെ സ്ഥാപകന്‍

2. നിരവധി തവണ ഓസ്‌കാര്‍ ക്വാളിഫിക്കേഷന്‍ ലിസ്റ്റില്‍ ഇടം നേടിയ മലയാളിയായ ഹോളിവുഡ് സംവിധായകനും, നൂറിലേറെ അംഗീകാരങ്ങള്‍ നേടിയ നിരവധി ദേശീയ / അന്തര്‍ദ്ദേശീയ ചിത്രങ്ങളുടെ നിര്‍മ്മാതാവും തിരക്കഥാകൃത്തും ഗാന രചയിതാവും അഭിനേതാവും.

3. ശ്രവ്യ ദൃശ്യ വിസ്മയത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തിയേറ്റര്‍ നിര്‍മ്മിച്ച് മാതൃകാപരമായ നടപ്പിലൂടെ തിയേറ്റര്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ദീര്‍ഘദര്‍ശി

4. മോഹന്‍ലാലിന്റെ വിസ്മയ സ്റ്റുഡിയോ ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും മികച്ച അറ്റ്‌മോസ് സൗണ്ട് മിക്‌സിംഗ് സ്റ്റുഡിയോ ആക്കി മലയാള സിനിമയ്ക്ക് പുതുശബ്ദമേകിയ ടെക്‌നോളജിസ്റ്റ്

5. കഴിഞ്ഞ വര്‍ഷം ഇരുപതിലേറെ വിദേശ ചിത്രങ്ങളടക്കം മലയാള സിനിമയെ വരെ കടല്‍ കടത്തി ചൈനയിലും കൊറിയയിലുമടക്കം നിരവധി രാജ്യങ്ങളില്‍ വിപണിയുണ്ടാക്കിയ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍

6. ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷന്‍ സ്റ്റുഡിയോ കേരളത്തില്‍ സ്ഥാപിച്ച് ലോകപ്രശസ്ത അനിമേഷന്‍ ചിത്രം ചെയ്തു കാട്ടിയ സംരംഭകന്‍

7. ഓസ്‌കാറിന്റെ മുഖ്യധാരയില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍ നിന്നും ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളുടേയും കണ്‍സല്‍ട്ടന്റും വഴികാട്ടിയും.

8. ഓസ്‌കാര്‍ ലൈബ്രറി, അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെല്ലാം അംഗീകാരം കിട്ടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ഫിലിം മാഗസിന്റെ ചീഫ് എഡിറ്റര്‍

9. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടക്കം കുറിച്ച ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെയും, ടാലന്റ് ഹണ്ടിന്റെയും ആള്‍ലൈറ്റ്‌സ് ഫിലിം ഫെസ്റ്റിവലിന്റെയും, തുടക്കക്കാരന്‍.

10. ടെലിവിഷന്‍ മേഖലയിലെ ഓസ്‌കാറായ “എമ്മി” പുരസ്‌കാര സമിതിയിലുള്ള ഭാരതീയന്‍.

പക്ഷെ ഐഎഫ്എഫ്‌കെയിലേക്ക് ക്ഷണമില്ല

May be an image of 2 people, people standing and text

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ