മമ്മൂട്ടി എന്ന നടനിലും അമല്‍ നീരദ് എന്ന സംവിധായകനിലും ജനം നല്‍കിയിരിക്കുന്ന വിശ്വാസം കൂടിയാണിത്; ആ കാഴ്ച്ചയെ കുറിച്ച് സോഹന്‍ സീനുലാല്‍

അമല്‍ നീരദ് സംവിധാനത്തില്‍ മമ്മൂട്ടി നായികനായ ‘ഭീഷ്മപര്‍വ്വം’ കണ്ട അനുഭവം പങ്കുവച്ച് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു എന്നും ഏറെ നാളുകള്‍ക്ക് ശേഷമുള്ള നിറഞ്ഞ സീറ്റുകള്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

100 % ആളുകളെ കയറ്റി സിനിമ പ്രദര്‍ശ്ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഭീഷ്മപര്‍വ്വം എന്ന സിനിമ റിലീസ് ആകുന്നത് . വളരെ ബുദ്ധിമുട്ടിയാണ് ആദ്യ ഷോയ്ക്കുള്ള ടിക്കറ്റ് സംഘടിപ്പിച്ചത് . ടിക്കറ്റുമായി തീയറ്ററിന്റെ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ കണ്ട കാഴ്ച്ച എന്നെ കോരിത്തരിപ്പിക്കുന്നതായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണീ കാഴ്ച്ച കാണുന്നത് , സ്‌ക്രീനിന്റെ മുന്‍വശത്തെ സീറ്റ് മുതല്‍ ഏറ്റവും പിന്നിലെ സീറ്റ് വരെ നിറഞ്ഞുനില്‍ക്കുന്ന ജന സാഗരം . ഒരു ചലച്ചിത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം സിനിമ എന്ന തീയേറ്റര്‍ എക്‌സ്പീരിയന്‍സ് മുഴുവനായി ആസ്വദിക്കാനുള്ള അവസരം വീണ്ടും ലഭിച്ചിരിക്കുന്നു . ആവേശം അലതല്ലി നില്‍ക്കുന്ന അന്തരീക്ഷം . മമ്മൂട്ടി എന്ന നടനിലും അമല്‍ നീരദ് എന്ന സംവിധായകനിലും ജനം നല്‍കിയിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ തിരക്ക് . തിരശ്ശീല മെല്ലെ ഉയര്‍ന്നു. സിനിമ തുടങ്ങി . കരഘോഷങ്ങളും ആര്‍പ്പുവിളികളും ….
മമ്മുക്കയുടെ ഓരോ പഞ്ച് സംഭാഷണങ്ങള്‍ക്കും കൈയടി ..
കൂടാതെ തങ്ങളുടെ ഇഷ്ടതാരങ്ങളെ സ്‌ക്രീനില്‍ ആദ്യമായി കാണിക്കുമ്പോള്‍ അവരോടുള്ള സ്‌നേഹപ്രകടനത്തിന്റെ കൈയടി …. അടിക്ക് കൈയടി .. ഇടിക്ക് കൈയടി …. ചിരിക്ക് കൈയടി …
നല്ലൊരു ഷോട്ട് കണ്ടാല്‍ ആ എഫര്‍ട്ടിന് കൈയടി .. ഈ കൈയടികള്‍ മലയാളികള്‍ എത്രമാത്രം സിനിമയെ ഇഷ്ടപ്പെടുന്നു എന്നും സിനിമയെ, അതിന്റെ സാങ്കേതികത്വത്തെ മനസ്സിലാക്കിയിരിക്കുന്നു എന്നതിന്റെ ഒക്കെ തെളിവുകളാണ് . നമുക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ആ സുവര്‍ണ്ണ നാളുകള്‍ തിരിച്ച് ലഭിച്ചിരിക്കുകയാണ്. ഒരു കാന്തിക വലയമുണ്ട് തിയറ്ററിനുള്ളില്‍ … ഓരോ ഇമോഷനുകളും ആ വലയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓരോ കാണിയേയും ചുറ്റി തിയറ്ററിനുള്ളില്‍ നിറയുന്നത് പലപ്പോഴും നാം അറിയാതെ സംഭവിക്കുന്ന ഒരു പ്രക്രിയയാണ് .കഴിവുള്ള ചലച്ചിത്രകാരന്മാര്‍ നെയ്തെടുക്കുന്ന ആ വലയത്തില്‍ നാം അറിയാതെ കരയും , ചിരിക്കും , കൈയടിക്കും …. അത്തരത്തില്‍ സിനിമ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കിയ ഭീഷ്മപര്‍വ്വം സിനിമയ്ക്ക് എല്ലാ വിജയാശംസകളും നേരുന്നതിനോടൊപ്പം മലയാള സിനിമകളെല്ലാംതന്നെ ഇത്തരത്തില്‍ നിറഞ്ഞ സദസ്സില്‍ ഇരുന്ന് കാണാനുള്ള അവസരം സിനിമാസ്വാദകര്‍ക്ക് എന്നും ലഭിക്കട്ടെ എന്നും ആശംസിക്കുന്നു .

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ