ചെറുവിരല്‍ കൊണ്ട് പോലും ഷൈന്‍ ആരെയും ദ്രോഹിക്കാറില്ല, പിന്നെ എന്തിനാണ് : സോഹന്‍ സീനുലാല്‍

കഴിഞ്ഞ കുറച്ച് ദിവസം വലിയ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു ഫ്‌ലൈറ്റിന്റ കോക്പിറ്റില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കയറാന്‍ ശ്രമിച്ചതും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും . ഇപ്പോഴിതാ, അതുമായി ബന്ധപ്പെട്ട് ഷൈനിന്റെ ഏറ്റവും പുതിയ സിനിമ ഭാരത് സര്‍ക്കസിന്റെ സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

സോഹന്റെ വാക്കുകള്‍

ഷൈനും ഞാനും പരിചയപ്പെടുന്നത് ഷാഫി സാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സമയത്താണ്. ആഷിക് അബുവും സുഗീതുമൊക്കെ വഴിയാണ് ഷൈനിനെ പരിചയപ്പെടുന്നത്. അന്ന് മുതല്‍ ഞങ്ങള്‍ ഒരു ഗ്യാങാണ്. ഷൈനിന്റെ എല്ലാ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്നു.’

പല വെറൈറ്റി കഥാപാത്രങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് മലയാളികളുടെ അഭിനന്ദനം വാങ്ങിയിട്ടുള്ള നടനാണ് ഷൈന്‍. അത് എല്ലാവര്‍ക്കും സാധ്യമാകുന്ന ഒന്നല്ല. ആ നടന്‍ ഇനിയും ഉയരണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഷൈന്‍ ഇന്നേവരെ ഒരു ലൊക്കേഷനിലും ലേറ്റായി പോയിട്ടില്ല.

അത്രയധികം ഡെഡിക്കേറ്റഡാണ്. ഒരാള്‍ക്കൊരു പതനം വരുമ്പോള്‍ അല്ലെങ്കില്‍ അബദ്ധം സംഭവിക്കുമ്പോള്‍ ചവിട്ടി മേയാനായി ചില ആളുകള്‍ വരുന്നുണ്ട്. സപ്പോര്‍ട്ട് ചെയ്യാനാണ് ആളില്ലാത്തത്.’അത്തരത്തില്‍ ചവിട്ടിമെതിക്കുന്നത് ഹീറോയിസമല്ല.

നമ്മള്‍ അയാളിലെ നടനെ കണ്ടാല്‍ മതി. ഷൈന്‍ ഇതുവരെ ഒരു സ്ഥലത്തും സിനിമയിലും പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. മോശം വാക്ക് പോലും ആരോടും ഷൈന്‍ പറയില്ല. ചെറുവിരല്‍ കൊണ്ടുപോലും ആരേയും ദ്രോഹിക്കാറുമില്ല.’

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം