ഈ എം.എല്‍.എ എത്രാം ക്ലാസ് വരെ പഠിച്ചു, ആദ്യമായിട്ട് എം.എല്‍.എ ആയതാണോ എന്നൊക്കെയാകും ഷൈനിന്റെ ചോദ്യം, ഇതൊന്നും ആര്‍ക്കും ഇഷ്ടമാവില്ല: സോഹന്‍ സീനുലാല്‍

പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒരു സിനിമയും ഷൈന്‍ ടോം ചാക്കോ വിട്ട് കളയാറില്ലെന്ന് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ച് ഷൈന്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കും. അയാള്‍ എത്ര വരെ പഠിച്ചു എന്നതടക്കം. ഇതൊന്നും ആര്‍ക്കും ഇഷ്ടമാവില്ല എന്നാണ് സോഹന്‍ സീനുലാല്‍ പറയുന്നത്.

”ഷൈനിനെ സംബന്ധിച്ചിടത്തോളം അയാള്‍ ഇന്ന് വരെ ഒരു സിനിമയും അയാളുടെ പ്രതിഫലത്തിന്റെ പേരില്‍ വിട്ടുകളഞ്ഞിട്ടില്ല. അയാളുടെ ഡേറ്റ് അനുസരിച്ച് അയാള്‍ വരും. ചിലപ്പോ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു പ്രത്യേകത ഷൈനിനു ഉണ്ട്. ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ആക്ടര്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടാവും.”

”ഈ സംശയങ്ങള്‍ അയാളുടെ ആക്ടിംഗില്‍ അയാള്‍ക്ക് സപ്പോര്‍ട്ട് ആകാന്‍ വേണ്ടി അയാള്‍ ചോദിക്കുന്നത് ആണ്. ഷൈന്‍ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ ഷൈന്‍ ചോദിക്കും ആ കഥാപാത്രം എത്രാം ക്ലാസ് വരെ പഠിച്ചു എന്ന്. ഇതിന്റെ ഉത്തരം അസിസ്റ്റന്റ് ഡയറക്ടര്‍ക്കോ സ്‌ക്രിപ്റ്റ് റൈറ്റര്‍ക്കോ ചിലപ്പോ അറിയുന്നുണ്ടാവില്ല.”

”ഉദാഹരണത്തിന് ഞങ്ങള്‍ ഒരു സിനിമയുടെ സെറ്റില്‍ ഇരിക്കുമ്പോള്‍, ആ ചിത്രത്തില്‍ ഷൈനിന്റെ വേഷം എംഎല്‍എ ആണ്. അസോസിയേറ്റ് ഡയറക്ടര്‍ വന്ന് കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഷൈന്‍ ചോദിച്ചു ഈ എംഎല്‍എ ആദ്യമായി എംഎല്‍എ ആയ ആള്‍ ആണോ അതോ സ്ഥിരം ആയിട്ട് എംഎല്‍എ ആണോ എന്ന്.”

”അതിന്റെ ഉത്തരം അവര്‍ക്ക് അറിയില്ലായിരുന്നു. ഇതൊക്കെ ആര്‍ക്കും അധികം ഇഷ്ടപ്പെടില്ല” എന്നാണ് സോഹന്‍ സീനുലാല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ഡാന്‍സ് പാര്‍ട്ടി’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് സോഹന്‍ സീനുലാല്‍ ഇപ്പോള്‍.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ