'ഫ്ളൈറ്റില്‍ പോയി കിടന്നു, പാടില്ല എഴുന്നേല്‍ക്ക് എന്ന് എയര്‍ ഹോസ്റ്റസ് പറഞ്ഞു'; ഷൈന്‍ പോയത് കോക് പിറ്റിലേക്ക്: സോഹന്‍ സീനുലാല്‍

ഷൈന്‍ ടോം ചാക്കോ ഫ്‌ലൈറ്റില്‍ കിടക്കാന്‍ ശ്രമിച്ചുവെന്നും എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ നേരെ പോയത് കോക്പിറ്റിലേക്കാണെന്നും സംവിധായകന്‍ സോഹന്‍ സീനുലാല്‍. ‘ഭാരത സര്‍ക്കസ്’ എന്ന ചിത്രത്തിന്റെ ഭാഗമായി ദുബായിയില്‍ നടന്ന പരിപാടിക്ക് ശേഷം തിരികെ വരുമ്പോഴാണ് സംഭവം.

ഷൈന്‍ കഴിഞ്ഞ ദിവസം വരാനിരുന്നതാണ്. ഫ്‌ലൈറ്റ് മിസ്സായതുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റിലാണ് വരാന്‍ ശ്രമിച്ചത്. ഷൈനിന്റെ ഒരു സംസാര രീതി അറിയാമല്ലോ. ഷൈന്‍ ദേഷ്യപ്പെടുകയാണ് എന്ന് കരുതിയുള്ള ഒരു കമ്യൂണിക്കേഷന്‍ പ്രശ്‌നമുണ്ടായി.

ഒരുപാട് പരിപാടികളുള്ളതിനാല്‍ ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്‌ലൈറ്റില്‍ കയറി കിടന്നപ്പോള്‍ ഇപ്പോള്‍ കിടക്കാന്‍ കഴിയില്ല എന്ന് എയര്‍ഹോസ്റ്റസുമാര്‍ പറയുകയും എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നടന്ന് പോയത് കോക്പിറ്റിന്റെ ഭാഗത്തേക്കാണ്. അതാണ് സംഭവിച്ചത്. ഷൈനിന്റെ ഒരു സംസാര രീതി അറിയാമല്ലോ. ഷൈന്‍ ദേഷ്യപ്പെടുകയാണ് എന്ന് കരുതിയുള്ള ഒരു കമ്യൂണിക്കേഷന്‍ പ്രശ്‌നമാണ്. അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉച്ചക്ക് 1.45 കൊച്ചിയിലേക്കുള്ള എ ഐ 934 വിമാനത്തിലാണ് ഷൈന്‍ കയറിയത്. ഇതിനിടയില്‍ നടന്‍ വിമാനത്തിന്റെ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. അനുവദിച്ച സീറ്റില്‍ നിന്നുമാറി ജീവനക്കാര്‍ക്കുള്ള ജംബോ സീറ്റില്‍ കയറി കിടക്കുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് ഷൈന്‍ ടോം ചാക്കോയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. ഷൈനിനെ ഇറക്കിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം കൊച്ചിയിലേക്ക് പറന്നത്. തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ഷൈന്‍ വിമാന അധികൃതരോട് പറഞ്ഞത്. ഇത് മുഖവിലക്കെടുത്ത് എയര്‍ ഇന്ത്യ അധികൃതര്‍ നിയമ നടപടികള്‍ ഒഴിവാക്കി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ