മമ്മൂട്ടിയോട് പലര്‍ക്കും ബഹുമാനം കൊണ്ടുള്ള പേടിയാണെന്ന് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍. മമ്മൂക്ക കൃത്യ സമയത്ത് ലൊക്കേഷനില്‍ എത്തും. അതുകൊണ്ട് ആലോചിച്ച് വേണം പറയാന്‍. അദ്ദേഹത്തോട് മറുത്തൊന്നും പറയാന്‍ കഴിയാത്തത് കൊണ്ട് പേടിയാണെന്ന് പറയും എന്നാണ് സോഹന്‍ സീനുലാല്‍ പറയുന്നത്.
മമ്മൂക്ക ആരെയും പിടിച്ചു തിന്നാന്‍ വരില്ല. നമ്മുടെ ഒരു കാര്യത്തിലും മമ്മൂക്ക ഇടപെടില്ല. പക്ഷെ എല്ലാ കാര്യത്തിലും ഒരു അച്ചടക്കം മമ്മൂക്കയ്ക്ക് ഉണ്ട്. നാളെ എപ്പോഴാണ് ലൊക്കേഷനില്‍ വരേണ്ടത് എന്ന് മമ്മൂക്ക ചോദിക്കുമ്പോള്‍ ഇവര്‍ക്ക് ടെന്‍ഷന്‍ ആവാന്‍ കാരണം മമ്മൂക്ക ആ സമയത്ത് തന്നെ എത്തും.
പല നടന്മാരും അങ്ങനെയല്ല. അതുകൊണ്ട് മമ്മൂക്കയോട് സമയം പറയുമ്പോള്‍ ആലോചിച്ച് വേണം പറയാന്‍. കൃത്യമായ സ്‌ക്രിപ്റ്റ് ഒക്കെ വേണം. അദ്ദേഹത്തോട് മറുത്തൊന്നും പറയാന്‍ കഴിയാത്തത് കൊണ്ട് പേടിയാണെന്ന് പറയും.
പിന്നെ മറ്റു സെറ്റുകളില്‍ ഇവര്‍ എന്തെങ്കിലും ഒക്കെ ഡയലോഗുകള്‍ ഒക്കെ പറഞ്ഞു നില്‍ക്കുന്നുണ്ടാകും, അതുപോലെ ഇവിടെയും ഡയലോഗുകള്‍ ഒക്കെ അടിച്ച് നിന്നാല്‍ മമ്മൂക്ക സപ്പോര്‍ട്ട് ചെയ്യും. പക്ഷെ ഇവര്‍ പറയും മമ്മൂക്കയെ കണ്ട് പേടിച്ചിട്ടാണെന്ന്.
ഒരാള്‍ അല്‍പം താമസിച്ച് വന്നാല്‍ അതും മമ്മൂക്കയെ പേടിച്ചിട്ടാകും. എല്ലാവരും മമ്മൂക്കയെ ഒരു എക്‌സ്‌ക്യൂസ് ആക്കും. വൈകിയാല്‍ മമ്മൂക്ക ചിലപ്പോള്‍ തുറന്ന് ചോദിച്ചേക്കും. കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍ അതും മമ്മൂക്ക ചോദിക്കും. സാധാരണ ചോദ്യമായിരിക്കും.
പക്ഷെ മമ്മൂക്ക ചോദിക്കുന്ന രീതിയും ശബ്ദവും പ്രശ്നമാണ്. ആള്‍ സോഫ്റ്റ് ആയ രീതിയില്‍ ആയിരിക്കില്ല ചോദിക്കുന്നത്. ഒരാള്‍ സപ്പോര്‍ട്ടിന് അര്‍ഹനാണെങ്കില്‍ മമ്മൂക്ക അയാളെ തീര്‍ച്ചയായും സപ്പോര്‍ട്ട് ചെയ്യും. അതിന് അര്‍ഹരല്ലാത്തവരെ മമ്മൂക്ക കണ്ടില്ലെന്ന് നടിച്ചേക്കും എന്നാണ് സോഹന്‍ സീനുലാല്‍ പറയുന്നത്.