ബോളിവുഡ് സംവിധായിക ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ അറസ്റ്റ് വാറണ്ട്. തന്റെ വെബ് സീരീസായ ‘XXX’ സീസണ്‍ 2 വില്‍ ഇന്ത്യന്‍ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്നതാണ് കുറ്റം.
മുന്‍ സൈനികനും ബെഗുസരായ് സ്വദേശിയുമായ ശംഭുകുമാറാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. സീരീസില്‍ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതായി 2020-ല്‍ ശംഭുകുമാര്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ എഎല്‍ടി ബാലാജിയിലാണ് സീരീസ് സംപ്രേക്ഷണം ചെയ്തത്. ശോഭ കപൂറും ബാലാജി ടെലിഫിലിംസിന്റെ സഹ ഉടമസ്ഥയാണ്.
കോടതി ഇരുവര്‍ക്കും സമന്‍സ് അയയ്ക്കുകയും വിഷയവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.