ഭാവനയും ഒത്തുള്ള ആ കുളിക്കടവ് സീന്‍ എല്ലാവരും കൈയടിച്ചാണ് പൂര്‍ത്തിയാക്കിയത്, പക്ഷേ സിനിമയില്‍ വന്നില്ല: നരനിലെ അഭിനയത്തെ കുറിച്ച് സോന

സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം നരനില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി സോന നായര്‍. നടി അവതരിപ്പിച്ച കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിനും വലിയ ജനപ്രീതി ലഭിച്ചിരുന്നു. പക്ഷേ തന്റെ കഥാപാത്രത്തിന് പ്രധാന്യമുള്ള ഒരു സീന്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയതായി പറയുകയാണ് നടി ഇപ്പോള്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

നടിയുടെ വാക്കുകള്‍

ഭാവന അവതരിപ്പിച്ച ലീല എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടൊരു സീനുണ്ടായിരുന്നു. ശാന്തയുടെ വീട്ടില്‍ വേലായുധന്‍ കിടക്കുന്നത് കൊണ്ടാണ് ലീല വേലായുധനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാത്തത്. അങ്ങനെ ഭാവനയുടെ ലീല എന്ന കഥാപാത്രത്തിനൊപ്പം കിടിലനൊരു സീനുണ്ട്.

അതൊരു കടവില്‍ വെച്ച് എടുത്തതാണ്. സെറ്റില്‍ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീന്‍ എടുത്ത് തീര്‍ത്തത്. പക്ഷേ അതും സിനിമയില്‍ ഇല്ല. വേലായുധനെ കുറിച്ച് ശാന്ത ലീലയ്ക്ക് പറഞ്ഞ് കൊടുക്കുന്നതാണ് സീനിലുള്ളത്’.

ആ സീന്‍ നരനില്‍ എനിക്ക് നഷ്ടമാണ്. എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി. ഞാനല്ല എന്റെ സൗണ്ട് ഡബ്ബ് ചെയ്തത്. സാധാരണ എല്ലാ സിനിമകല്‍ലും ഞാനാണ് ഡബ്ബ് ചെയ്യുന്നത്. പക്ഷേ അന്നത് സാധിച്ചില്ല. സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അതുകൊണ്ട് സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീനും ക്ലൈമാക്സ് സീനും അതിലൂടെ നഷ്ടമായെന്ന് സോന പറയുന്നു.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ