സത്യം പറഞ്ഞാല്‍ ഞാന്‍ സ്തംഭിച്ചു പോയി, നയന്‍താര കേട്ടാലും കേട്ടില്ലെങ്കിലും ഞാന്‍ പറയുന്നു; ലേഡി സൂപ്പര്‍ സ്റ്റാറായ ശേഷം ഫോണ്‍ വിളിച്ചതിനെ കുറിച്ച് സോന നായര്‍

മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സോന നായര്‍. ഇപ്പോഴിതാ തനിക്ക് കരിയറില്‍ മറക്കാന്‍ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി. മൈല്‍സ്‌റ്രോണ്‍ മേക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ നയന്‍താരയെ കുറിച്ചാണ് സോന സംസാരിച്ചത്.

നയന്‍താര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയില്‍ സോനയും ഒരു കഥാപാത്രം ചെയ്തിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാറായ ശേഷം നയന്‍താരയെ വിളിച്ചതിനെ പറ്റിയാണ് സോന നായര്‍ സംസാരിച്ചത്. മനസ്സിനക്കരെയില്‍ ഷീലാമ്മയുടെ മകളായി ചെയതതില്‍ വളരെ സന്തോഷമുണ്ട്. നയന്‍താരയുടെ ആദ്യ സിനിമയാണ്. ഇടയ്ക്ക് നയന്‍താരയുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്.

എന്റെ ഭര്‍ത്താവ് അതില്‍ ക്യാമറ വര്‍ക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്. അത് നയന്‍താര പീക്കില്‍ നില്‍ക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാന്‍ സോന നായരാണെന്ന് പറഞ്ഞപ്പോള്‍ ചേച്ചീയെന്ന് വിളിച്ചു. എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്ന്. ഞാന്‍ സത്യം പറഞ്ഞാല്‍ സംത്ഭിച്ച് പോയി.

ഞാന്‍ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മള്‍ എന്ന തരത്തിലാണ് അവര്‍ സംസാരിക്കാന്‍ പോകുന്നതെന്നാണ്. നയന്‍താര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേര്‍സ്. വേണമെങ്കില്‍ നമുക്ക് അഭിനയിക്കാം, പക്ഷെ എങ്ങനെയാണ് ഈ ഓര്‍മ്മകള്‍ നില്‍ക്കുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!

അന എഴുന്നള്ളിപ്പിലെ മാർഗ്ഗരേഖക്ക് സ്റ്റേ; ഹൈക്കോടതി ഉത്തരവ് പ്രയോഗികികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി

"ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു" രശ്മിക മന്ദാനയുമായുള്ള ഡേറ്റിംഗ് വാർത്തകളെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം