'മോഹൻലാലിന് ഒപ്പമുള്ള വേഷം ചെയ്യാൻ ഒട്ടും താത്പര്യം ഇല്ലായിരുന്നു പിന്നെ സംവിധായകൻ പറഞ്ഞത് കൊണ്ടുമാത്രമാണ് ചെയ്തത്'; സോന നായർ

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സോന നായർ. സിനിമയിൽ സജീവമായിരുന്ന സമയത്ത് മോഹൻലാലിന് ഒപ്പം ചെയ്ത കഥാപാത്രത്തെപ്പറ്റി തുറന്ന് പറയുകയാണ് നടി. മോഹൻലാൽ ജോഷി കൂട്ടുകെട്ടിൽ പിറന്ന നരനിലായിരുന്നു സോന അഭിനയിച്ചത് . ചിത്രത്തിൽ കുന്നുമേൽ ശാന്ത എന്ന ശ്രദ്ധേയമായ കഥാപാത്രമായാണ് സോന എത്തിയത്. ചിത്രത്തിനൊപ്പം ആ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ ആ കഥാപാത്രം ചെയ്യാൻ തനിക്ക് താല്പര്യമില്ലായിരുന്നു വെന്നും അതിലെത്തിപ്പെടാൻ ഉണ്ടായ സാഹചര്യങ്ങളെയും കുറിച്ച് മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോന തുറന്നു പറഞ്ഞത്.  സിനിമയിലേയ്ക്ക് തന്നെ വിളിച്ചത് രഞ്ജൻ പ്രമോദാണ്. അദ്ദേഹമായിരുന്നു നരന്റെ തിരക്കഥ കൃത്ത്. സോന ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞാണ് തന്നെ വിളിച്ചത്.

സിനിമയുടെ കഥ പറഞ്ഞപ്പോൾ താൻ ശരിക്കും പേടിച്ച് പോയി ഇതിനു മുൻപ് തന്നെ അങ്ങനെയൊരു കഥാപാത്രത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നാണ് താൻ ആദ്യം ചോദിച്ചത്. എന്നാൽ അങ്ങനെയല്ലെന്നും അതിനിപ്പോ എന്താ എന്നും പറഞ്ഞാണ് അദ്ദേഹം തനിക്ക് കഥാപാത്രത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കി തന്നത്.

പറഞ്ഞ് മനസ്സിലാക്കിയെടുക്കാൻ തന്നെ കുറെ സമയമെടുത്തിരുന്നു. അതിന് ശേഷം ജോഷി സാറും തന്നെ വിളിച്ച് സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് നരൻ. ആ ഒറ്റ ചിത്രത്തിലൂടെ തന്നെ ജോഷി സാറുമായി നല്ല സുഹൃത്തായി മാറിയെന്നും സോന പറഞ്ഞു.

പക്ഷേ മോഹൻലാലിനെ തനിക്ക് പേടിയായിരുന്നുവെന്നും, സിനിമയിലെത്തിയപ്പോഴാണ് അദ്ദേഹം എത്രത്തോളം പാവമായിരുന്നുവെന്ന് മനസ്സിലായതെന്നും അവർ പറഞ്ഞു. അദ്ദേഹത്തെ കണ്ട് ഒരിക്കലും പഠിക്കാൻ പറ്റില്ല. കണ്ട് അസ്വാദിക്കാനേ നമ്മുക്ക് സാധിക്കുവെന്നും സോന കൂട്ടിച്ചേർത്തു.

Latest Stories

'ടോപ്പ് ഗണ്ണിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക്; ടോം ക്രൂസിന്റെ സൈനിക ജീവിതം

ധോണി ആർക്കും ഒരു സൂചന പോലും നൽകാതെയാണ് ആ പ്രവർത്തി ചെയ്തത്, അത് എന്നെ ഞെട്ടിച്ചു: രവി ശാസ്ത്രി

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് 'ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ചിത്രം ഓൺലൈനിൽ; പൈറസിക്കെതിരെയുള്ള പോരാട്ടത്തിൽ 'സൂക്ഷമദർശിനി' ടീം

'ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി'; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

അവനാണ് എന്റെ പുതിയ ആയുധം, ചെക്കൻ ചുമ്മാ തീയാണ്: രോഹിത് ശർമ്മ

അമിത് ഷായുടെ വിവാദ അംബേദ്കർ പരാമർശം; പ്രിയങ്കയുടേയും രാഹുലിന്റേയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ