വികാരഭരിതയായി സഹീറിനെ 'എൻ്റെ ഭർത്താവ്' എന്നുവിളിച്ച് സൊനാക്ഷി സിൻഹ; വൈറലായി വിവാഹ വീഡിയോ!

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെയും നടന്‍ സഹീര്‍ ഇഖ്ബാലിന്റെയും വിവാഹം. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

സൊനാക്ഷിയും സഹീറും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരെ പ്രോത്സാഹിപ്പിക്കുന്നതുമാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. സൊനാക്ഷിയുടെ മാതാപിതാക്കളായ ശത്രുഘ്‌നനും പൂനവും അരികിൽ നിൽക്കുന്നതും കാണാം.

‘കുടുംബം, സുഹൃത്തുക്കൾ, സ്നേഹം, സൗഹൃദം, ചിരി, നിസാരമായ കമൻ്റുകൾ, ഓടിക്കളിക്കുന്ന കുട്ടികൾ, സന്തോഷകരമായ കണ്ണുനീർ, ആവേശം, ബ്ലൂപ്പറുകൾ, നിലവിളി, വിനോദം, സന്തോഷം, പ്രതീക്ഷകൾ, ധൈര്യം, വികാരങ്ങൾ, എല്ലാറ്റിനുമുപരിയായി ഇത് ഞങ്ങളുടെ കുഴപ്പമില്ലാത്ത ചെറിയ കല്യാണ വീട് ആയിരുന്നു. അത് പെർഫെക്റ്റ് ആയിരുന്നു… അത് ഞങ്ങളായിരുന്നു’ എന്ന അടികുറിപ്പോടെയാണ് സോനാക്ഷി തൻ്റെ വിവാഹ വീഡിയോ പങ്കുവച്ചത്.

View this post on Instagram

A post shared by Sonakshi Sinha (@aslisona)

ഇരുവരും ഒപ്പിടുമ്പോൾ അതിഥികളിൽ ചിലർ ‘സോനാ കിത്‌നാ സോനാ ഹേ’ എന്ന ഗാനം പാടുന്നതും നടൻ സിദ്ധാർഥും മറ്റും വധൂവരന്മാരെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. മറുപടിയായി വിവാഹം കഴിച്ചു എന്നും സോനാക്ഷി പറയുന്നുണ്ട്. തൻ്റെ ജീവിതത്തിലെ സ്നേഹത്തിൽ നിന്ന് ഒരു ആലിംഗനവും ചുംബനവും ലഭിക്കുമ്പോൾ സൊനാക്ഷി വികാരാധീനയാകുന്നതും കാണാം.

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. സഹീറുമായുള്ള വിവാഹത്തിന് ആദ്യം സൊനാക്ഷിയുടെ കുടുംബം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഏക മകളുടെ വിവാഹത്തില്‍ അച്ഛന്‍ ശത്രുഘ്നന്‍ സിന്‍ഹയും അമ്മ പൂനം സിന്‍ഹയും ദേഷ്യമെല്ലാം മാറ്റിവെച്ച് പങ്കെടുത്തു. രജിസ്റ്ററില്‍ ഒപ്പ് വച്ച ശേഷം ശത്രുഘ്നന്‍ സിന്‍ഹയുടേയും പൂനത്തിന്റേയും കാല്‍ തൊട്ട് വണങ്ങുന്ന സഹീറിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!