ഇത്തരം ആളുകള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായി വരുന്ന ഒരു പ്രോഡക്ടും വാങ്ങില്ല: ജാക്വിലിനെതിരെ സോന മൊഹപത്ര

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ബ്രാന്‍ഡ് അംബാസിഡറായ ഉത്പ്പന്നങ്ങള്‍ വാങ്ങില്ലെന്ന് വ്യക്തമാക്കി സംഗീതജ്ഞയും ഗാനരചയിതാവുമായ സോന മൊഹപത്ര. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ ജാക്വിലിന്‍ അന്വേഷണം നേരിട്ടിരുന്നു. ഇപ്പോഴിതാ ഇങ്ങനെയുള്ളവരല്ല ഭാവി തലമുറയ്ക്കു മുന്‍പില്‍ മാതൃകയായി വരേണ്ടത് എന്നു പറഞ്ഞുകൊണ്ട് ്തന്റെ വിയോജിപ്പ് സോന മഹാപത്ര രേഖപ്പെടുത്തിയിരുന്നു.

ഇതുപോലുള്ള ആളുകള്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായി വരുന്ന ഏതു ബ്രാന്‍ഡും ഒഴിവാക്കാനാണ് എന്റെ വ്യക്തിപരമായി തീരുമാനം. ഇങ്ങനെ വരുന്ന വ്യക്തികള്‍ക്ക് എന്തെങ്കിലും കഴിവുവേണം, ബഹുമാനിക്കാന്‍ എന്തെങ്കിലുമുണ്ടോ ഇല്ല ഇല്ലെങ്കില്‍ എനിക്ക് വില്‍ക്കാന്‍ നടക്കരുത്.- എന്നാണ് സോന കുറിച്ചത്.

ബ്രാന്‍ഡ് അംബാസിഡര്‍മാതെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും ആരെയും മോശക്കാരിയാക്കാനല്ല താന്‍ നിലപാട് വ്യക്തമാക്കിയതെന്ന് ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. സമൂഹത്തിനും കുട്ടികള്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ആളുകളായിരിക്കണം എന്നാണ് സോന മൊഹപത്ര പറയുന്നത്.

സൗന്ദര്യമുള്ള മുഖവും ജിം ബോഡിയും ബോട്ടോക്സ് മുഖവുമല്ല വേണ്ടതെന്നും വ്യക്തമാക്കി. നിങ്ങള്‍ക്ക് ജാക്വിലിനെക്കുറിച്ച് അറിയുമോ എന്ന് അറിയില്ലെന്നും സോന മഹാപത്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന