പാട്ട് കോപ്പിയടിച്ചു; പാക് ഗായകനോട് മാപ്പ് ചോദിച്ച് സോനു നിഗം

‘സുൻ സരാ’ എന്ന സോനു നിഗത്തിന്റെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. പക്ഷേ ‘ഏ ഖുദാ’ എന്ന പാക് ഗാനത്തിന്റെ കോപ്പിയടിയാണെന്ന് ഇതെന്ന ആരോപണവുമായി പാക് ഗായകൻ ഒമർ നദീം രംഗത്തു വന്നിരുന്നു. ഇത് വലിയ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കുമാണ് സോനു നിഗത്തെ കൊണ്ടെത്തിച്ചത്.

ഒർജിനലിന് ക്രെഡിറ്റ് പോലും നൽകാത്തതിന്റെ പേരിൽ പാക് ഗായകൻ ഒമർ നദീം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ തനിക്ക് ഇത്തരമൊരു പാട്ടിനെ കുറിച്ച് അറിയില്ലെന്ന് സോനു നിഗം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇങ്ങനെയൊരു പാട്ട് പാടേണ്ടി വന്നതിൽ മാപ്പ് പറഞ്ഞിരിക്കുകയാണ് സോനു നിഗം. “നിങ്ങൾക്കെല്ലാം അറിയാവുന്നത് പോലെ, എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല. ദുബായിൽ എന്റെ അയൽവാസിയായ കെആർകെ (കമാൽ ആർ ഖാൻ) ആണ് എന്നോട് പാട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്. പിന്നെ അദ്ദേഹത്തിന്‍റെ ആവശ്യം നിരസിക്കാൻ കഴിഞ്ഞില്ല. ഞാൻ പാടിയെങ്കിലും ഞാൻ അതിന് മുന്‍പ് ഒമറിന്റെ പതിപ്പ് കേട്ടിരുന്നെങ്കിൽ, ഞാൻ ഒരിക്കലും പാടില്ലായിരുന്നു.

എന്നെക്കാൾ നന്നായി താങ്കള്‍ ഈ ഗാനം പാടി. നിങ്ങളുടെ പാട്ട് ഞാൻ കേൾക്കാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാനിപ്പോൾ കേട്ടു. എന്തൊരു അസാധാരണ ഗാനമാണ്, തീർച്ചയായും എന്നെക്കാൾ നന്നായി നിങ്ങൾ അത് ആലപിച്ചു. ഇത് തുടരുക. നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ. നിങ്ങൾക്ക് കൂടുതൽ ബഹുമതികൾ ലഭിക്കട്ടെ. ഒത്തിരി സ്നേഹവും പ്രാർത്ഥനയും.” എന്നാണ് സോനു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ