'എല്ലാത്തിനും അതിന്റേതായ മൂല്യങ്ങള്‍ ഉണ്ട് സ്വയം തിരിച്ചറിയുക ', കുറിപ്പുമായി സൂരജ്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സൂരജ്. മോട്ടിവേഷണല്‍ വീഡിയോയും മറ്റുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ്  നടന്‍. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.

‘വഴിയില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന ഒരു തീപ്പെട്ടി പെട്ടിക്ക് പോലും ഒരു നിമിഷമെങ്കിലും നമ്മളെ ചിരിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഓര്‍ക്കുക എല്ലാത്തിനും അതിന്റേതായ മൂല്യങ്ങള്‍ ഉണ്ട് സ്വയം തിരിച്ചറിയുക കണ്ടെത്തുക.

എനിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് സന്തോഷവാനായ വീഡിയോയ്ക്ക് താഴെ സൂരജ് കുറിച്ചത്. പിന്നാലെ കേക്ക് മുറിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തുന്നത്.

മലയാളത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂരജ് നായകനായി എത്തുകയാണ്. ‘മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. സൂരജ് സണ്‍ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്.

സീരിയയില്‍ നിന്നും ബ്രേക്കെടുത്ത സൂരജ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയ’ത്തില്‍ കല്യാണ ചെക്കനായെത്തി ശ്രദ്ധനേടിയിരുന്നു. ആറാട്ടുമുണ്ടന്‍ എന്ന ചിത്രത്തിലും സൂരജ് സണ്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘മുരളി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൂരജ് അവതരിപ്പിക്കുന്നത്. പ്രൈസ് ഓഫ് പൊലീസ് എന്നൊരു ചിത്രത്തിലും സൂരജ് ഭാഗമാണ്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍