ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതല്ല; ബോഡി ഷെയ്മിങ്ങില്‍ മറുപടിയുമായി സൂരജ് സണ്‍

സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ഉണ്ടായ ബോഡി ഷെയ്മിങിനെതിരെ നടന്‍ സൂരജ് സണ്‍. യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം. നരച്ചു പോയല്ലോ, പ്രായമായല്ലോ എന്ന ആളുകളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് താരം നല്‍കിയത്.

താന്‍ ദിവ്യ ഗര്‍ഭത്തില്‍ ഉണ്ടായതല്ലെന്നും, ടെസ്റ്റ്ട്യൂബ് ശിശു അല്ലെന്നും തന്റെ അമ്മ തന്നെ നൊന്തു പ്രസവിച്ചതാണെന്നും പ്രായത്തിനനുസരിച്ച പക്വത ഉള്ളതിനാല്‍ സമ്മര്‍ദ്ധം അനുഭവിക്കുമ്പോള്‍ പെട്ടന്ന് തന്നെ ശരീരത്തിന് നര ബാധിച്ചു എന്നാണ് താരം പറഞ്ഞത്.

നരച്ച് പോയല്ലോ, പ്രായമായല്ലോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. ഞാന്‍ ദിവ്യഗര്‍ഭത്തില്‍ ഉണ്ടായതൊന്നുമല്ല. ടെസ്റ്റ്ട്യൂബ് ശിശുവുമല്ല. എന്റെ അമ്മ എന്നെ നൊന്ത് പ്രസവിച്ചതാണ്. പ്രായത്തിനനുസരിച്ച് പക്വത വരുന്നതിനാല്‍ ഒരുപാട് ടെന്‍ഷനൊക്കെ ഉണ്ട്. അതുകൊണ്ട് ശരീരത്തിന് പെട്ടെന്ന് തന്നെ നര ബാധിച്ചു. മനസിനല്ല, മനസ് ഇപ്പോഴും 18 ലാണ്.

ഏപ്രില്‍ ആയാല്‍ 32 വയസാവും. ഈ പ്രായത്തില്‍ നര വരുമോ എന്ന് എനിക്ക് അറിയില്ല, എന്നാല്‍ എന്റെ കഥാപാത്രങ്ങള്‍ക്കായി ചിലപ്പോഴൊക്കെ ഞാന്‍ ചെറുപ്പമാകാന്‍ ശ്രമിക്കാറുണ്ട്. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചപ്പോള്‍ അതില്‍ ഞാന്‍ ധരിച്ച ടീ ഷര്‍ട്ട് കീറിയിട്ടുണ്ടായിരുന്നു.

അന്ന് ആ പോസ്റ്റിന് കീഴില്‍ തനിക്ക് നല്ലൊരു ടീഷര്‍ട്ട് ഇട്ടു കൂടെയെന്നും, എന്നും ഒരേ വസ്ത്രമാണോ ഉപയോഗിക്കുന്നതെന്നുമെല്ലാം കമന്റുകള്‍ വന്നിരുന്നു. സംഭവത്തിന് ശേഷം ഞാന്‍ ആ ടീഷര്‍ട്ട് പൊതിഞ്ഞുവെച്ചു. സീരിയല്‍ തുടങ്ങിയപ്പോള്‍ ഒരു സീനില്‍ ഞാന്‍ ആ ടീഷര്‍ട്ട് ഉപയോഗിച്ചു. അന്ന് കമന്റ് ചെയ്തവര്‍ക്കുള്ള മറുപടിയാണത്’. എന്നാണ് സൂരജ് സണ്‍ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം