'വനിതാദിനമല്ലേ, ഫെയ്‌സ്ബുക്ക് പോസ്റ്റിനു പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണം, നിങ്ങള്‍ക്ക് ചെറിയ വീടുകളില്‍ അടുക്കള പണിയെടുക്കാന്‍ എന്താണ് മടി?: സൂരജ് സണ്‍

വനിതാ ദിന ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നതിന് പകരം പുരുഷന്മാര്‍ അടുക്കളയില്‍ കയറണമെന്ന് പറയുകയാണ് യുവനടന്‍ സൂരജ് സണ്‍. സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ വാക്കുകളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൂരജ് ഗൌരവമുള്ള ആശയം മുന്നോട്ടുവെക്കുന്നത്.

‘ഇന്ന് വനിതാദിനം. ഫേസ്ബുക്ക് പോസ്റ്റിനു പകരം സ്വന്തം വീട്ടിലെ വനിതകളെ ഇന്ന് അടുക്കളയില്‍ കയറ്റാതെ അവര്‍ക്ക് ഭക്ഷണം വെച്ചുണ്ടാക്കി കൊടുത്ത് മാതൃകയാകുക. ഒരു ചെയ്ഞ്ച് ആരാ ആഗ്രഹിക്കാത്തത്’, എന്നാണ് സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനു താഴെ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ആശയം നല്ലതാണെങ്കിലും ഇത് നടക്കുമെന്ന് തോന്നുന്നില്ലെന്ന് നിരവധി സ്ത്രീകള്‍ അതിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.

വലിയ വലിയ ഹോട്ടലുകളില്‍ ഫുഡ് കുക്ക് ചെയ്യുന്നത് ആണുങ്ങളാണ് എന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ ഈ ചെറിയ ചെറിയ വീടുകളില്‍ അടുക്കള പണിയെടുക്കാന്‍ എന്താണ് മടി? പൊതുവേ ആണുങ്ങള്‍ അടുക്കളയില്‍ കയറിയാല്‍ ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയത് പോലെയാണ് എന്ന് പറയും. അതുകൊണ്ടായിരിക്കും അടുക്കള വാതില്‍ എന്നും പുരുഷന്റെ മുന്നില്‍ അടഞ്ഞുകിടക്കുന്നത്. ആ കാരണം കൊണ്ട് മാത്രം അടുക്കള പണി എടുക്കാതെ ജീവിക്കുന്ന ഭാഗ്യം ചെയ്ത കുറെ പുരുഷന്മാര്‍’, എന്നാണ് കമന്റ് ബോക്‌സില്‍ സൂരജ് കുറിച്ചിരിക്കുന്നത്.

ഇതിനൊപ്പം താന്‍ ചെമ്മീന്‍ റോസ്റ്റ് പാകംചെയ്യുന്ന ഒരു വീഡിയോയും സൂരജ് പങ്കുവച്ചിട്ടുണ്ട്. പാടാത്ത പൈങ്കിളി എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സൂരജ് സണ്‍ ശ്രദ്ധ നേടുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു