ചില റോളുകള്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെ എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ട്, പക്ഷേ ഏതാണെന്ന് പറയില്ല; സൗബിന്‍

നടനും നിർമ്മാതാവുമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് സൗബിന്‍ ഷാഹീര്‍. എന്നാൽ കുറച്ച് നാളുകളായി പുറത്തിറങ്ങിയ സൗബിന്റെ ചിത്രങ്ങള്‍ക്കെതിരെ വലിയ വിമർശനങ്ങളും ട്രോളുകളുയര്‍ന്നിരുന്നിരുന്നു. പിന്നാലെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുയാണ് സൗബിൻ. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലായിരുന്നു സൗബിന്റെ പ്രതികരണം.

വിമർശനങ്ങളിൽ തെറ്റില്ലന്നും അഭിനയിക്കുന്ന സമയത്ത് പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിക്കില്ല, എന്നാല്‍ സിനിമ പുറത്തിറങ്ങി കഴിഞ്ഞ് കാണുമ്പോഴാണ് ചെയ്യണ്ടായിരുന്നു എന്ന് തോന്നിയതെന്നും സൗബിന്‍ പറഞ്ഞു. എനിക്ക് അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ചിലത് ആ സമയത്ത് മനസിലാക്കാന്‍ സാധിക്കില്ല.

ചിലത് ചെയ്യുമ്പോള്‍ ഞാന്‍ ഇങ്ങനെ ചെയ്യുമല്ലേ എന്ന് തോന്നും. പിന്നെ പടം ഇറങ്ങി നമ്മൾ കാണുമ്പോള്‍ തോന്നും അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന്. പിന്നെ താന്‍ തുടങ്ങിയട്ടല്ലേയുള്ളൂ. കുറച്ചുനാള്‍ അസിസ്റ്റന്റ് ഡയറക്ടറായി നിന്നു, പിന്നെ കുറച്ച് നാളായി അഭിനയിക്കുന്നു. ഇനിയും മുമ്പോട്ട് നന്നായി പോകണമെന്നുണ്ട്. പഠിച്ചിട്ട് പോയി നന്നാവാന്‍ പറ്റുമെന്ന് തോന്നുന്നു. എന്തിനും പഠനം നല്ലതാണല്ലോ എന്നും, സൗബിന്‍ കൂട്ടിച്ചേർത്തു.

ചില റോളുകള്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെ എന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അങ്ങനെ തോന്നിയിട്ടുണ്ട്, പക്ഷേ സിനിമ ഏതാണെന്ന് പറയില്ലെന്നായിരുന്നു സൗബിന്റെ മറുപടി.
അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് എത്തിയ സൗബിന്‍ പിന്നീട് നായകനായും വില്ലനായും തിളങ്ങി. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായും സൗബിൻ മാറി

Latest Stories

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രതികൾക്ക് ജാമ്യം

'വഖഫ് നിയമഭേദഗതിയും മുനമ്പവും ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രം, സാമുദായിക സംഘര്‍ഷത്തിന് തീ കോരിയിടാനുളള ശ്രമം '; വിമർശിച്ച് മുഖ്യമന്ത്രി

IPL 2025: അന്ന് അവന്റെ ഒരു പന്ത് പോലും എനിക്ക് നന്നായി കളിക്കാൻ കഴിഞ്ഞില്ല, എന്നെ നിരന്തരം സ്ലെഡ്ജ് ചെയ്ത അയാളോട് അങ്ങനെ പറയേണ്ടതായി വന്നു; മുൻ സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

റിലീസ് ഇനിയും നീളും, മോഹന്‍ലാലിന്റെ കിരാതയ്ക്ക് ഇനിയും കാത്തിരിക്കണം; 'കണ്ണപ്പ' പുതിയ റിലീസ് വൈകുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണവിലയിൽ കണ്ണ് തള്ളി ഉപഭോക്താക്കൾ, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ, പവന് 68480

വഖഫ് നിയമ ഭേദഗതി; വീടുകൾ കയറിയിറങ്ങി രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരൻ; ജാതി വിവേചനം നേരിട്ട ബാലു രാജിവെച്ച ഒഴിവിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

ഐക്യരാഷ്ട്രസഭയുടെ ജറുസലേമിലെ സ്കൂളുകൾ അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവ്

IPL 2025: അങ്ങനെയങ്ങോട്ട് പോയാലോ, തോൽവിക്ക് പിന്നാലെ സഞ്ജുവിന് പണി കൊടുത്ത് ബിസിസിഐ; പിഴ ഈ കുറ്റത്തിന്

ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ