അഭിമാനത്തോടെ പറയും, ഞാന്‍ അന്നും ഇന്നും അമലേട്ടന്റെ അസിസ്റ്റന്റ്: സൗബിന്‍ ഷാഹിര്‍

അന്നും ഇന്നും എന്നും അമലേട്ടന്റെ അസിസ്റ്റന്റാണെന്ന് ഞാന്‍ അഭിമാനത്തോടെ പറയുമെന്ന് സൗബിന്‍ ഷാഹിര്‍. ഭീഷ്മ പര്‍വത്തിന്റെ ചിത്രീകരണത്തിനിടെയുള്ള അമല്‍ നീരദിന്റെ ഒരു വീഡിയോ പങ്കുവച്ചാണ് സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.

അമല്‍ നീരദിന്റെ ബിഗ് ബിയില്‍ അദ്ദേഹത്തിന്റെ സംവിധാന സഹായിയുടെ റോളിലാണ് സൗബിന്‍ സിനിമാ ലോകത്ത് എത്തുന്നത്. ബിഗ് ബിയിലെ മമ്മൂട്ടിയുടെ ഇന്‍ട്രോഡക്ഷന്‍ സീനില്‍ മഴ പെയ്യിക്കുന്ന സൗബിന്റെ ചിത്രം ഏറെ ചര്‍ച്ചയായതാണ്.

പിന്നീട് അന്‍വറിലും അമല്‍ നീരദിന്റെ സഹായിയായി സൗബിന്‍ പ്രവര്‍ത്തിച്ചു. അഞ്ച് സുന്ദരികള്‍ സിനിമയിലെ അമല്‍ നീരദിന്റെ ‘കുള്ളന്റെ ഭാര്യ’യില്‍ പൂവാലനായി പ്രത്യക്ഷപ്പെട്ട സൗബിന് ഇയ്യോബിന്റെ പുസ്‌കത്തിലും അമല്‍ നല്ലൊരു വേഷം കരുതിവച്ചിരുന്നു.

ദുല്‍ഖര്‍ നായകനായ സിഐഎയിലും സൗബിന്‍ എത്തി. ഭീഷ്മ പര്‍വത്തില്‍ അജാസ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ അമല്‍ നീരദ്-മമ്മൂട്ടി ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ