സൗബിനെ ചീത്ത വിളിക്കുന്ന സ്‌ക്രീന്‍ ഷോട്ട്; മറുപടിയുമായി ഒമര്‍ ലുലു

നടന്‍ സൗബിന്‍ ഷാഹിറിനെ ചീത്ത പറയുന്ന രീതിയില്‍ തന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക് സ്‌ക്രീന്‍ഷോട്ട് തികച്ചും വ്യാജമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ അറിവില്‍ ഫെയ്‌സ്ബുക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നിട്ടില്ല. ചില സുഹൃത്തുക്കള്‍ അയച്ചു തന്നപ്പോഴാണ് ഇത്തരമൊരു പോസ്റ്റിന്റെ കാര്യം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചില സുഹൃത്തുക്കള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്ന് എന്താണ് ഇതിനു പിന്നിലെ വാസ്തവമെന്ന ചോദിക്കുന്നുണ്ടെന്നും അപ്പോഴാണ് ഈ പോസ്റ്റിനെക്കുറിച്ച് താനറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ഫെയ്‌സ്ബുക് പേജ് മാനേജ് ചെയ്യുന്നത് നാലുപേരാണ്. അവര്‍ ആരെങ്കിലും അത്തരമൊരു പോസ്റ്റ് ഇട്ടോ എന്ന് എനിക്ക് അറിയില്ല. എന്റെ പേജില്‍ അത്തരമൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. ഈ സ്‌ക്രീന്‍ ഷോട്ട് ആരോ മനഃപൂര്‍വം ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്റെ പുതിയ പ്രോജക്ട്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റേതാണ് തിരക്കഥ. അബു സലിം, റിയാസ് ഖാന്‍, ബാബുരാജ് തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.