'ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ തന്നെ മാമാങ്കം അത്ഭുതപ്പെടുത്തി, അതുംകൂടി ചേരുമ്പോള്‍ ചിത്രം വേറെ തലത്തിലേക്ക് ഉയരും'

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് മാമാങ്കം എന്നതിനാല്‍ മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയിലാണ്. എം ജയചന്ദ്രന്‍ ഗാനങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡില്‍ നിന്നുള്ള അങ്കിത്- സഞ്ചിത് ടീം (ബെല്‍ഹാര ബ്രദേഴ്‌സ്) ആണ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ തന്നെയുള്ള ഈ ചിത്രത്തിന്റെ എഡിറ്റഡ് വേര്‍ഷന്‍ തന്നെ അത്ഭുതകരമാണ് എന്നാണ് അവര്‍ പറയുന്നത്.

“സംഗീതം ഒന്നുമില്ലാതെ ഈ ചിത്രം കണ്ടു. സംഗീതം ഇല്ലാതെ തന്നെ ചിത്രം ഗംഭീരമായി വന്നിട്ടുണ്ട്. സംഗീതം ഇല്ലാതെ ചിത്രം കാണാന്‍ സാധിച്ചത് കൊണ്ട് തന്നെ ഒരു പുതുമ ഇതിന്റെ പശ്ചാത്തല സംഗീതം ഒരുക്കുമ്പോള്‍ കൊണ്ട് വരാന്‍ സഹായിച്ചിട്ടുണ്ട്. സംഗീതം കൂടി ചേരുമ്പോള്‍ ഈ ചിത്രം വേറെ തലത്തിലേക്ക് ഉയരും. ഇത്ര വലിയ ഒരു ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറാന്‍ സാധിച്ചതും ഭാഗ്യമായാണ് കരുതുന്നത്.” ബെല്‍ഹാര ബ്രദേഴ്‌സ് പറഞ്ഞു. പദ്മാവത്, വാര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് ബെല്‍ഹാര ബ്രദേഴ്‌സ് ആണ്.

മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം നവംബര്‍ 21-ന് തിയേറ്ററുകളിലെത്തും.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?