അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി! താരാകല്യാണിന് സംഭവിച്ചത് എന്ത്? വെളിപ്പെടുത്തി സൗഭാഗ്യ

നടി താരകല്യാണിന്റെ ശബ്ദം പൂര്‍ണമായും പോയെന്ന് മകളും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്. മുമ്പ് ശബ്ദം പോയത് കൊണ്ട് താരയ്ക്ക് വലിയൊരു സര്‍ജറി ചെയ്തിരുന്നു. ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. താരയ്ക്ക് വേണ്ടി മകള്‍ സൗഭാഗ്യയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. അമ്മയുടെ അസുഖത്തെ കുറിച്ചായിരുന്നു സൗഭാഗ്യ പറയുന്നത്. എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്‌നമെന്ന് ഇപ്പോഴാണ് കണ്ടെത്തിയത്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണിത് എന്നാണ് സൗഭാഗ്യ.

സൗഭാഗ്യ വെങ്കിടേഷിന്റെ വാക്കുകള്‍:

വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും എന്നൊക്കെയാണ് കരുതിയത്. ടെന്‍ഷന്‍ വരുമ്പോഴും വഴക്കിടുമ്പോഴും ഒക്കെയാണ് ശബ്ദം പൂര്‍ണമായും അടഞ്ഞു പോകുന്നത്. പല ട്രീറ്റ്‌മെന്റുകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് തൈറോയിഡിന്റെ സര്‍ജറി ചെയ്തിരുന്നു.

ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്‌നമെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണിത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്റ്റേജിലാണ് താര കല്യാണുള്ളത്. സംസാരിക്കുമ്പോള്‍ അമ്മ ഒരുപാട് സ്‌ട്രെയിന്‍ ചെയ്യുന്നുണ്ട്. നമ്മളെ പോലെ ഈസിയല്ല. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്.

സ്‌ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഈ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്ന് ബോട്ടോക്‌സ് ആയിരുന്നു. അതാണ് ആദ്യം ചെയ്തത്. പക്ഷെ ആ സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്‌സ് കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമം ആവശ്യമാണ്. എന്നാല്‍ അമ്മമ്മയുടെ മരണത്തോടെ അതിന് സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. വീണ്ടും സ്‌ട്രെയിന്‍ ചെയ്ത് സംസാരിച്ചതോടെ ആ അവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നു.

പിന്നീടുള്ള ട്രീറ്റ്‌മെന്റ് സര്‍ജറി മാത്രമായിരുന്നു. ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു നില്‍ക്കുന്ന സ്റ്റേജ് ആണ്. ഇനി മൂന്നാഴ്ച കൂടെ കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടും. പക്ഷെ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ശബ്ദം തിരിച്ചു കിട്ടിയാലും പാട്ട് പാടാനൊന്നും സാധിക്കില്ല. ഹൈ പിച്ചില്‍ സംസാരിക്കാനോ പാട്ട് പാടാനോ പാടില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പാട്ടുകാര്‍ക്കാണ് ഈ അവസ്ഥ വരുന്നത് എങ്കില്‍ ട്രീറ്റ്‌മെന്റ് വേറെ തരത്തിലാണ്. ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരുമുണ്ട്. വക്കീലന്മാരും ടീച്ചേഴ്‌സും അടക്കം പലരും അതിലുണ്ട്. ഇതുകൊണ്ട് പേടിക്കാനൊന്നുമില്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്‍ ആണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം