മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം ഇതൊക്കെ പുതുതലമുറ കണ്ടുവളരണം: സോയ അക്തർ

സിനിമ സെൻസറിംഗിനെ കുറിച്ചും, അതിന്റെ മോശം വശങ്ങളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായിക സോയ അക്തർ. സിനിമയിൽ പരസ്പര സമ്മതത്തോടെയുള്ള ഇന്റിമസി കാണിക്കേണ്ടത് പ്രധാനമാണെന്നും, സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന, ഇതെല്ലാം അനുവദിച്ചിരുന്ന കാലത്താണ് താൻ വളർന്നതെന്നും, ഒരു സ്ത്രീ സ്ക്രീനിൽ ചുംബിക്കുന്നത് കാണാൻ നമ്മുക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും സോയ അക്തർ ചോദിക്കുന്നു.

“സ്‌ക്രീനില്‍ പരസ്പര സമ്മതത്തോടെയുള്ള അടുപ്പം കാണിക്കേണ്ടത് വളരെ പ്രധാനമാണ്. സ്‌ക്രീനില്‍ സ്ത്രീകളെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്ന കാലത്താണ് ഞാന്‍ വളര്‍ന്നത്. ഇതെല്ലാം അനുവദിച്ചിരുന്നു, പക്ഷേ നിങ്ങള്‍ക്ക് ഒരു സ്ത്രീ ചുംബിക്കുന്നത് സ്‌ക്രീനില്‍ കാണാന്‍ കഴിയില്ലേ? പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹത്തെയും ഫിസിക്കല്‍ ഇന്റിമസിയും എല്ലാം കാണാന്‍ ആളുകളെ അനുവദിക്കണം. രണ്ട് മുതിർന്നവർ തമ്മിലുള്ള സ്നേഹം, ആർദ്രത, ശാരീരികമായ അടുപ്പം മുതലായവ പുതു തലമുറ പ്രധാനമായും കണ്ടു വളരേണ്ട കാര്യങ്ങളാണ്

ഓരോ സിനിമയ്ക്കും ഒരു ടോണ്‍ ഉണ്ട്, ഓരോ ഫിലിം മേക്കറും വ്യത്യസ്തരീതിയില്‍ കഥ പറയുന്നവരായിക്കും. രമേഷ് സിപ്പിയുടെ ഷോലെ അന്നുണ്ടായതിനേക്കാള്‍ ഒരുപാട് കാലം മുന്നിലേക്ക് സഞ്ചരിച്ചാണ് ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലം നിങ്ങള്‍ പ്രേക്ഷകരെ ഉണര്‍ത്താന്‍ വേണ്ടിയുള്ളതാണ്

അമേരിക്കക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രഞ്ചുകാര്‍ പുരുഷ നഗ്‌നത കൂടുതല്‍ കാണിക്കുന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ എത്ര കംഫര്‍ട്ടബിളാണ് എന്നതിനെയും നിങ്ങള്‍ എങ്ങനെ സെക്‌സിനെ കാണുന്നു എന്നതെല്ലാം എങ്ങനെയാണ് സ്വന്തം ശരീരത്തെ കാണുന്നത് എന്നതിനെയും അനുസരിച്ചിരിക്കുന്നു.” എന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കോൺക്ലേവിൽ സോയ അക്തർ പറയുന്നത്.

Latest Stories

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നുവെന്ന് നടി

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്