വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് തിലകന്‍ ചേട്ടനെയും എന്നേയുമൊക്കെ 'അമ്മ'യില്‍ മാറ്റി നിര്‍ത്തി, ഇപ്പോള്‍ മെമ്പറാണ്: സ്ഫടികം ജോര്‍ജ്

താരസംഘടനയായ ‘അമ്മ’യില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെ കുറിച്ച് പറഞ്ഞ് നടന്‍ സ്ഫടികം ജോര്‍ജ്. അമ്മയില്‍ നിന്നും തന്നെയും തിലകന്‍ ചേട്ടനെയും മാറ്റി നിര്‍ത്തിയ സംഭവമാണ് സിനിമയില്‍ എത്തിയിട്ട് വിഷമം തോന്നിയ സംഭവം എന്നാണ് സ്ഫടികം ജോര്‍ജ് പറയുന്നത്.

സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷത്തിന്റെ അടുത്തായി. ഇത്രയും കാലത്തിന് ഇടയ്ക്ക് മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്. എന്നാല്‍ അമ്മ സംഘടനയില്‍ നിന്നും രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിന് വിഷമം തോന്നിയത്.

അമ്മയില്‍ നിന്നും ഒരു രണ്ടര വര്‍ഷം മാറ്റിനിര്‍ത്തിയ സമയമുണ്ടായിരുന്നു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് തിലകന്‍ ചേട്ടനെയും എന്നേയുമൊക്കെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാലും ഞാന്‍ അതത്ര സീരിയസ് ആയി എടുത്തില്ല. ആ സമയത്ത് താന്‍ ബംഗ്ലൂരുവിലായിരുന്നു.

കുട്ടികള്‍ ബംഗ്ലൂരുവില്‍ പഠിക്കുന്നതു കൊണ്ട് താനും താമസം അങ്ങോട്ട് മാറ്റി. അതുകൊണ്ട് അത്ര വലിയ ഫീലിംഗ് ഉണ്ടായില്ല. മെയിന്‍ ലൈനില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ അതിന്റേതായ വിഷമം ഉണ്ടാവും. പക്ഷേ ഇപ്പോള്‍ കുഴപ്പമില്ല. അമ്മയില്‍ മെമ്പറാണ്.

പിന്നെ അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നാണ് സ്ഫടികം ജോര്‍ജ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2019ല്‍ പുറത്തിറങ്ങിയ ബ്രദേഴ്‌സ് ഡേയില്‍ ആണ് സ്ഫടികം ജോര്‍ജ് ഒടുവില്‍ വേഷമിട്ടത്.

Latest Stories

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി

പെർത്തിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഓസ്‌ട്രേലിയയ്ക്ക് കീഴടക്കാൻ റൺ മല; തകർത്താടി ജൈസ്വാളും കോഹ്‌ലിയും

കേടായ റൺ മെഷീൻ പ്രവർത്തിച്ചപ്പോൾ കിടുങ്ങി പെർത്ത്, കിംഗ് കോഹ്‌ലി റിട്ടേൺസ്; ആരാധകർ ഡബിൾ ഹാപ്പി

അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

ഞങ്ങളുടെ ജോലി കൂടി പൃഥ്വിരാജ് തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യും..; 'എമ്പുരാന്‍' ലൊക്കേഷനിലെത്തി ആര്‍ജിവി

പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി; നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും; ജെപിസിയുടെ കാലാവധി നീട്ടില്ല

അവസാന 45 മിനിറ്റുകളിൽ കണ്ട കാഴ്ച്ച പേടിപ്പിക്കുന്നത്, അത് ഞങ്ങൾ പ്രതീക്ഷിക്കാത്ത കാര്യം, മത്സരത്തിനിടെ സ്റ്റീവ് സ്മിത്ത് പറഞ്ഞത് ഇങ്ങനെ

മുനമ്പത്ത് നിന്നും ആരെയും കുടിയിറക്കില്ല; ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; സമരക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്