അയോദ്ധ്യയിൽ പോവാൻ കഴിഞ്ഞില്ല; ലൊക്കേഷനിൽ പ്രത്യേക പൂജയുമായി ഉണ്ണി മുകുന്ദൻ

പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’ ലൊക്കേഷനിൽ പ്രത്യേക പൂജ നടത്തി നടൻ ഉണ്ണി മുകുന്ദൻ. അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ഇന്ന് അയോദ്ധ്യയിൽ പോവാൻ കഴിയാത്തതുകൊണ്ടാണ് പ്രത്യേക പൂജ നടത്തിയതെന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’

“എന്നെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ഷൂട്ട് തുടരുന്നതിനാല്‍ അയോധ്യയിലേക്ക് നേരിട്ടുപോകാൻ സാധിച്ചില്ല. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ഞങ്ങളെല്ലാവരും പോയിരിക്കും.

സെറ്റിലിന്ന് ഒരു പൂജ നടത്തി, ശ്രീരാമനെ വരവേറ്റു. ഭാരതത്തിലുള്ള എല്ലാവരും കാത്തിരിക്കുന്ന ദിവസമായിരുന്നു. ടിവിയിലൊക്കെ എല്ലാവരും ഇത് കാണുകയാണ്. നേരിട്ടുപോകാൻ ഭാഗ്യം കിട്ടിയവർക്ക് ദർശനം ലഭിച്ചുകാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്കും ഉടൻ തന്നെ പോകാൻ ഭാഗ്യമുണ്ടാകട്ടെ.” എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

സ്കന്ദ സിനിമാസ്, കിങ്സ് മെൻ പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Latest Stories

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം