കലര്‍പ്പില്ലാത്ത പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് നടന്‍ സ്ഫടികം ജോര്‍ജ്. മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹത്തിന് വലിയ താത്പര്യമാണെന്നും അദ്ദേഹം മൈല്‍സ്റ്റോണ്‍ മേക്കേര്‍സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. താന്‍ രോഗബാധിതനായി കിടന്ന സമയത്തുള്ള സുരേഷ് ഗോപിയുടെ കരുതലിനെ കുറിച്ച് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി നിരന്തരം വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അന്നൊക്കെ ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. കാരണം എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാന്‍ പറ്റില്ലായിരുന്നു.
അദ്ദേഹം ആഴ്ചയില്‍ ഒരിക്കലെങ്കിലും വിളിച്ച് വിവരങ്ങള്‍ ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. ചോദിച്ചുകൊണ്ടിരിക്കും അത്രയും സഹായ മനസ്‌ക്തയുള്ളയാളാണ്
രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യര്‍ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റര്‍ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം’. സ്ഫടികം ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.