ആ രംഗത്തിൽ മമ്മൂക്ക ശരിക്കും മുഖത്തേക്ക് തുപ്പിയതാ..; ഒറ്റ ടേക്കിൽ കിട്ടി; വെളിപ്പെടുത്തി രാഹുൽ സദാശിവൻ

‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്.

സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും ഗംഭീര പ്രകടങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് സിനിമ. മനുഷ്യന്റെ അധികാര മോഹവും അത്യാർത്തിയും സിനിമ ചർച്ച ചെയ്യുന്നു. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ബോഡി- ഹൊറർ ഴോണറിലും ഉൾപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. മനസിൽ വിഷ്വലൈസ് ചെയ്‌തതിനപ്പുറത്തേക്ക് ഒരുപാട് സീനിൽ മമ്മൂക്ക പെർഫോം ചെയ്‌തിട്ടുണ്ട് എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്. കൂടാതെ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതന്റെ കഥാപാത്രത്തിന്റെ മുഖത്തേക്ക് തുപ്പുന്ന രംഗം വിഎഫ്എക്സ് ആയിരുന്നില്ലെന്നും, യഥാർത്ഥത്തിൽ ഒറ്റ ടേക്കിൽ എടുത്തതാണെന്നും രാഹുൽ സദാശിവൻ പറയുന്നു.

“നമ്മൾ മനസിൽ വിഷ്വലൈസ് ചെയ്‌തതിനപ്പുറത്തേക്ക് ഒരുപാട് സീനിൽ മമ്മൂക്ക പെർഫോം ചെയ്‌തിട്ടുണ്ട്. നമ്മൾ വിചാരിച്ചതിനപ്പുറത്തേക്ക് വേറെ രീതിയ്ൽ പോർട്രൈ ചെയ്യുകയും, അതിനെ സപ്പോർട്ട് ചെയ്‌തുകൊണ്ടുള്ള പെർഫോമൻസ് തരുമ്പോഴും സാറ്റിസ്‌ഫാക്ഷൻ കിട്ടാറുണ്ട്. അത്രമാത്രം വിശ്വലൈസ് ചെയ്‌ത്‌ കറക്‌ടായി കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ അങ്ങനത്തെ പെർഫോമൻസ് കിട്ടും.

തുപ്പുന്ന സീൻ നോക്കുമ്പോൾ അത് എങ്ങനെ തുപ്പും, എങ്ങനെ ഷൂട്ട് ചെയ്യുമെന്നായിരുന്നു എൻ്റെ മൈൻഡിൽ ഉണ്ടായിരുന്നത്. ആ സീൻ ശരിക്കും തുപ്പിയതാ. സി.ജി.ഐ ഒന്നുമല്ല. വെറ്റില കൊടുക്കുന്നു, മമ്മൂക്ക അത് മുറുക്കുന്നു, മുന്നിലേക്ക് ചാടി വന്ന് സിദ്ധാർത്ഥിൻ്റെ മുഖത്ത് തുപ്പുന്നു. അത്രയേ ഉള്ളൂ സീൻ. ഒറ്റ ടേക്കിൽ അദ്ദേഹം ആ സീൻ ചെയ്‌തുതീർത്തു. അത്രക്ക് ഗംഭീരമായി മമ്മൂക്ക ആ സീൻ ചെയ്‌തു.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ രാഹുൽ സദാശിവൻ പറഞ്ഞത്.

വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര  ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം