അമ്മ പോയിട്ടും ഒറ്റപ്പെട്ടുവെന്ന് തോന്നിയിട്ടില്ല, പൊടിയമ്മയുടെ കൂടെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം; കല്‍പ്പനയുടെ മകള്‍ ശ്രീ സംഖ്യ

മലയാള സിനിമയിലെ അതുല്യ താരങ്ങളില്‍ ഒരാളാണ് കല്‍പ്പന. അമ്മയുടെയും സഹോദരിമാരുടെയും വഴിയെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് കല്‍പ്പനയുടെ മകള്‍ ശ്രീ സംഖ്യയും. ഉര്‍വശിയും ശ്രീ സംഖ്യയും ഒന്നിച്ചെത്തുന്നു പുതിയ സിനിമയുടെ ചിത്രീകരണം പത്തനംതിട്ടയില്‍ പുരോഗമിക്കുകയാണ്.

കല്‍പ്പന, ഉര്‍വശി, കലാരഞ്ജിനി എന്നിവരെ കുറിച്ച് ശ്രീ സംഖ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലും സിനിമയിലേക്ക് എത്താനും ഈ അമ്മമാര്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നു പറയുകയാണ് ശ്രീ സംഖ്യ.

”കാര്‍ത്തു, പൊടിയമ്മ, മിനു എന്നാണ് ഞാന്‍ അവരെ വിളിക്കാറുള്ളത്. കാര്‍ത്തു കലാരഞ്ജിനി, പൊടിയമ്മ ഉര്‍വശി, മിനു എന്റെ അമ്മ. പൊടിയമ്മയുടെ കൂടെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍.”

”മിനു മരിച്ചതിന് ശേഷം ഒരിക്കലും ഒറ്റപെട്ടു എന്നു തോന്നിയിട്ടില്ല. ഞങ്ങള്‍ മക്കള്‍ എല്ലാവരും ഒന്നിച്ചാണ് വളര്‍ന്നത്. അമ്മ ഉള്ളപ്പോഴും കൂടുതല്‍ അടുപ്പം കാര്‍ത്തുവിനോടായിരുന്നു. ഇപ്പോള്‍ ആ അടുപ്പം ഒന്നുകൂടി ബലപ്പെട്ടിട്ടെയുള്ളൂ.”

”സിനിമയില്‍ വരരുതെന്നോ, സിനിമ മേഖല മോശമാണെന്നോ ഈ അമ്മമാരൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. എനിക്ക് വരുന്ന എല്ലാ കഥകളും അമ്മമാരും കേള്‍ക്കാറുണ്ട്. അവരുമായി ചര്‍ച്ച ചെയ്തിട്ടേ തീരുമാനങ്ങള്‍ എടുക്കാറുള്ളൂ” എന്നാണ് സംഖ്യ പറയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം