മോഹന്‍ലാലും മമ്മൂട്ടിയും എന്നെ ഒതുക്കി, നായകനാക്കിയിട്ടും പിന്നീട് ഡേറ്റ് തന്നില്ല, സിനിമയില്‍ നിന്നും വിലക്കാനും ശ്രമിച്ചു: ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയെ തകര്‍ത്തത് താരാധിപത്യമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയും പല നിര്‍മ്മാതാക്കളെയും ഒതുക്കി. സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും തന്നെ വിലക്കാന്‍ മമ്മൂട്ടി ശ്രമിച്ചു. ‘അമ്മ’ സംഘടന മാക്ട, ഫെഫ്ക എന്നീ സംഘടനകളെ ഒതുക്കി. താരങ്ങള്‍ പറയുന്നവരെയാണ് സംവിധായകര്‍ ആക്കേണ്ടത് എന്ന് നിര്‍ദേശിച്ചു എന്നിങ്ങനെയാണ് സംവിധായകന്‍ പറയുന്നത്.

ഇന്ത്യയിലെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ അവരല്ല സിനിമാ വ്യവസായം ഭരിക്കേണ്ടത്. താന്‍ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ നായകനാകുന്നത്. പിന്നീട് അദ്ദേഹം എന്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല. മെഗാ സ്റ്റാര്‍, സൂപ്പര്‍ സ്റ്റാര്‍ എന്നീ പേരുകള്‍ പണ്ടില്ലായിരുന്നു. ഇരുവര്‍ക്കും വേണ്ടിയാണ് ഇതുണ്ടായത്.

രണ്ടുപേരും ഞാനുള്‍പ്പെടെയുള്ള പഴയകാല നിര്‍മ്മാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലന്‍ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റം സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയില്‍ പാട്ടെഴുതുന്നതില്‍ നിന്ന് പോലും തന്നെ വിലക്കാന്‍ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു.

അമ്മ മാക്ടയെ തകര്‍ത്തു. അമ്മയുടെ ആള്‍ക്കാര്‍ ഫെഫ്കയെ കൈപ്പിടിയിലൊതുക്കി. അവര്‍ പറയുന്നവരെ സംവിധായകരാക്കണമെന്ന് നിര്‍ദേശിച്ചു. താനുള്‍പ്പെട്ട ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ദേശീയ പുരസ്‌കാരം നല്‍കിയത്. എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നില്ല. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കണമെന്ന നിര്‍ദേശം വന്നപ്പോഴും സമ്മതിക്കുകയായിരുന്നു.

പുതിയ നടന്മാര്‍ വന്നതോടെ ഈ പവര്‍ ഗ്രൂപ്പ് തകര്‍ന്നു. മലയാള സിനിമയില്‍ നടിമാര്‍ക്ക് നേരേയുള്ള പീഡനകഥകള്‍ കുറവാണ്. പ്രമുഖ നടിമാരാരും പ്രധാന നടന്മാരെ കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് പരാതിക്കാര്‍. മുമ്പൊന്നും സംവിധായകന്റെ മുന്നില്‍ പോലും ഇവര്‍ എത്താറില്ല. ഇപ്പോള്‍ നടന്റെ മുറിയില്‍ പോകുന്നത് എന്തിനാണ്.

വനിതകളെ രക്ഷിക്കാനല്ല, പകരം മലയാളസിനിമയെ ഒന്നടങ്കം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അമ്മയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ രാജി ഭീരുത്വമാണ്. നേരിടാനുള്ള ധൈര്യം ഉണ്ടാകണം. മുകേഷ് രാജി വയ്ക്കണമെന്നാണ് അഭിപ്രായമെങ്കിലും പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണം എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍