ഓസ്‌കര്‍ അവാര്‍ഡിന് ഇതാ ഒരു മലയാള സിനിമ.. മികച്ച നടനുള്ള ഓസ്‌കര്‍ പൃഥ്വിരാജിന്..: ശ്രീകുമാരന്‍ തമ്പി

ഓസ്‌കര്‍ പുരസ്‌കാരം മലയാളത്തിലേക്ക് എത്തിക്കാനുള്ള സിനിമയാണ് ‘ആടുജീവിതം’ എന്ന് സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ് ഈ സിനിമയുടെ വിജയം. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ അതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്:

മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ ആടുജീവിതം. ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിങ്, കലാസംവിധാനം, ശബ്ദലേഖനം, സംഗീതം. എല്ലാം ഏറ്റവും മികച്ചത്.

രാജ്യാന്തര അവാര്‍ഡുകള്‍ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കര്‍ അവാര്‍ഡിന് ഇതാ ഒരു മലയാള സിനിമ എന്ന് ഞാന്‍ ശബ്ദമുയര്‍ത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.

സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവര്‍ രണ്ടുപേരും എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവര്‍ എന്നീ സിനിമകളില്‍ മല്ലിക സംവിധാനത്തില്‍ സഹായിയുമായിരുന്നു. കൈനിക്കര കുടുംബത്തില്‍ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്ത് വീട്ടില്‍ ജനിച്ച അമ്മയും മല്ലികയ്ക്ക് നല്‍കിയ ജനിതകമൂല്യം ചെറുതല്ല.

സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തില്‍ ഒന്നാമന്‍ തന്നെയായിരുന്നു. രണ്ട് ബിദ്ധിജീവികളുടെ സംഗമത്തില്‍ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് രാജ്യാന്തര അംഗീകാരം ലഭിച്ചാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും. അതിന് കാരണമുണ്ട്.

സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റര്‍ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാന്‍ തന്നെ. ബെന്യാമിനും ബ്ലെസിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിനും എന്റെ അഭിനന്ദനം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ