എനിക്ക് പറ്റുന്നില്ലെങ്കില്‍ വാര്‍ക്കപ്പണിക്ക് പോകും, ഞാന്‍ പടം ചെയ്യുന്നത് നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കാനല്ല: ശ്രീനാഥ് ഭാസി

സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്ന പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ.

തനിക്കെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ നടന്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്.

ഞാന്‍ കഷ്ടപ്പെട്ട് തന്നെ പണിയെടുക്കും. ഞാന്‍ ഇനിയും സിനിമകള്‍ അഭിനയിക്കും. എനിക്ക് പറ്റുന്ന പോലെ ചെയ്യും. ഇല്ലെങ്കില്‍ ഞാന്‍ വല്ല വാര്‍ക്കപ്പണിക്കും പോകുമെന്നാണ് ഭാസി വ്യക്തമാക്കിയത്. പക്ഷെ ഇപ്പോള്‍ നടക്കുന്നതൊക്കെ പ്ലാന്‍ഡ് അറ്റാക്ക് പോലെ തോന്നുണ്ട്.

ഞാന്‍ നേരത്തെ സെറ്റില്‍ എത്തുന്ന ആളല്ലെങ്കില്‍ എനിക്ക് പടങ്ങള്‍ ഉണ്ടാവില്ലായിരുന്നെന്നും താരം പറയുന്നു. ഞാന്‍ ഒരു പടം ചെയ്യുന്നത് നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കാനല്ല. ഞാന്‍ എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അവന്‍ അങ്ങനെയാണ് എന്ന രീതിയില്‍ ഓരോന്ന് പറയുമ്പോള്‍ വിഷമമുണ്ടെന്നും ഭാസി പറയുന്നു.

അതേസമയം, തന്നെ ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട്. ഞാന്‍ ഇങ്ങനെ ഞാനായിട്ട് ഇരിക്കുന്നത് ഇഷ്ടപ്പെടുന്നവര്‍, അടുത്ത വീട്ടിലെ പയ്യനെ പോലെ കാണുന്ന ആളുകളുണ്ട്. ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് ഇഷ്ടപ്പെടുന്നവര്‍. അവന് നല്ലത് വരട്ടെ എന്ന് ചിന്തിക്കുന്നവര്‍. അതൊക്കെ സന്തോഷമാണെന്നും താരം വ്യക്തമാക്കി. ലവ്ഫുള്ളി യുവേഴ്‌സ് വേദയാണ് ഭാസിയുടെ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം