പ്രമുഖ താരത്തിനെ ഉദ്ഘാടനത്തിന് വിളിച്ചവര്‍ കുടുങ്ങി; കടം കയറിയ ഷോപ്പുടമ: അനുഭവം പങ്കുവെച്ച് ശ്രീനിവാസന്‍

ഒരു കടയുടെ ഉദ്ഘാടനത്തിന് പ്രമുഖ നടനെ വിളിച്ച് വെട്ടിലായ കടയുടമയുടെ അനുഭവം പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. മുമ്പൊരിക്കല്‍ കൈരളി ടിവിയില്‍ സംസാരിക്കവേയാണ് അദ്ദേഹം നടനെക്കുറിച്ച് മനസ്സുതുറന്നത്.

ശ്രീനിവാസന്റെ വാക്കുകള്‍

‘ഞാന്‍ ഒരു പ്രധാന നടന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. അവിടെയുള്ള പ്രശ്‌നം എന്തെന്നാല്‍ ഏതെങ്കിലും ഒരു ദിവസം പെട്ടെന്ന് ഈ നടന്‍ പറയും ഇന്ന് ഷൂട്ടിം?ഗ് നടക്കില്ല കാഞ്ഞിരിപ്പിള്ളിയില്‍ ഉദ്ഘാടനം ഉണ്ടെന്ന്. 100-150 പേരുള്ള ലൊക്കേഷനില്‍ നിന്ന് ഇദ്ദേഹം ഉദ്ഘാടനത്തിന് പോവും’

ഒരിക്കല്‍ ഷോപ്പിംഗ് കോപ്ലക്‌സ് ഉദ്ഘാടനം ചെയ്യാന്‍ സമീപിച്ചു. ഞാനങ്ങനെ മറ്റുള്ളവരെ പോലെ പണം വാങ്ങുന്നത് ശരിയല്ലല്ലോ അത് കൊണ്ട് എനിക്കൊരു വാച്ച് സന്തോഷത്തിനായി അവര്‍ തരട്ടെ എന്ന് പറഞ്ഞു. ഒരു വാച്ചിന്റെ പേരും പറഞ്ഞു. അവര്‍ക്ക് ഭയങ്കര സന്തോഷം ആയി

‘ആ വാച്ച് അന്വേഷിച്ചപ്പോള്‍ അവിടെ ഒന്നും കിട്ടാനില്ല.രണ്ടര ലക്ഷം രൂപയാണ് ആ വാച്ചിന്റെ വില. അങ്ങനെ ആ ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങുന്നതിന് മുമ്പ് തന്നെ അയാള്‍ കടത്തിലായി എന്നാണ് കഥ. കഥയല്ല സത്യമാണ്. വേറൊരു അവസരത്തില്‍ ഇതേ ആള്‍ പ്രയോഗിച്ച സംഗതി എന്തെന്നാല്‍ എനിക്കൊരു ടിവി മതിയെന്ന് പറഞ്ഞു’

‘ഈ ടിവി ഏകദേശം മൂന്ന് ലക്ഷം രൂപയോളം വിലയുള്ളതാണ്. ഇതിന്റെയൊക്കെ വില നോക്കി വെച്ച് ഇങ്ങനെ ആളുകള്‍ വരുമ്പോള്‍ പറയുകയാണ്. ഇങ്ങനെ മടുപ്പ് തോന്നി ഇവരൊന്നും ശരിയാവില്ല പുതുമുഖങ്ങള്‍ മതി എന്ന് ചില ആളുകള്‍ ചിന്തിക്കും’

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്