ദൈവങ്ങള്‍ക്കൊപ്പം മനസ്സില്‍ പ്രതിഷ്ഠിച്ച മമ്മൂക്കയെ പോലെ ഒരാള്‍ അതു പറഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോയി, പക്ഷേ: തുറന്നുപറഞ്ഞ് സംവിധായകന്‍

മമ്മൂട്ടിയുടെ വാക്കുകളാണ് തന്റെ സിനിമാകരിയറില്‍ തനിക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ ശ്രീവല്ലഭന്‍ ബാലകൃഷ്ണന്‍. ആരാധകനായിരുന്ന കാലത്ത് തന്നെ സംവിധാന സഹായിയാക്കാന്‍ ഒരു സംവിധായകന്റെ അടുത്ത് റെക്കമെന്റ് ചെയ്യാമോ എന്ന് മമ്മൂട്ടിയോട് ചോദിച്ചെന്നും അദ്ദേഹം അതിന് നല്‍കിയ മറുപടി പ്രചോദനമായിത്തീര്‍ന്നെന്നും ശ്രീവല്ലഭന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ആരാധകനായി നടന്നിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ മമ്മൂക്കയോട് ചോദിച്ചു,’ എനിക്ക് സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട് ഒരു സംവിധായകന്റെയടുത്ത് ഒന്ന് റെക്കമെന്റ് ചെയ്യുമോ എന്ന്’. പെട്ടെന്ന് തന്നെ മറുപടിയും വന്നു. ‘ എടാ, ആരുടേയും റെക്കമെന്റേഷനില്ലാതെയാ ഞാന്‍ വന്നത്.. അതുകൊണ്ട് സിനിമയുടെ വിലയെന്താണെന്ന് എന്നും മനസ്സിലുണ്ട് . നീ സ്വന്തമായി ശ്രമിക്ക്.. എന്നിട്ട് ഒരു നിലയിലെത്തിയിട്ട് വാ..’
ദൈവങ്ങള്‍ക്കൊപ്പം മനസ്സില്‍ പ്രതിഷ്ഠിച്ച മമ്മൂക്കയെപോലൊരാള്‍ അതു പറഞ്ഞപ്പോള്‍ ആകെ തകര്‍ന്നു പോയി ഞാന്‍. അതെന്നെ ഒരുപാട് വേദനിപ്പിച്ചു. പക്ഷെ, പിന്നീട് ആ വാക്കുകളാണ് എനിക്ക് പ്രചോദനമായത്..
സംവിധാനം പഠിക്കാന്‍ ചാന്‍സ് അന്വേഷിച്ച് ഒരുപാടലഞ്ഞു.. വര്‍ഷങ്ങളോളം.. പിന്നീട് ഷാര്‍വി സാറിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അസോസിയേറ്റ് ഡയറക്ടറായി.
സ്വതന്ത്രസംവിധായകനാകാന്‍ അവസരം വന്നപ്പോള്‍ ആദ്യം തെളിഞ്ഞതും മമ്മൂക്കയുടെ മുഖമാണ്. മമ്മൂക്കയുടെ ജീവിതം ആധാരമാക്കി ‘ സ്‌നേഹപൂര്‍വ്വം മമ്മൂട്ടിക്ക്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യ്തുകൊണ്ടായിരുന്നു എന്റെ ആദ്യ ചുവടുവെയ്പ് .
പിന്നീടവിടുന്ന് ഇങ്ങോട്ട് ഞാന്‍ സംവിധാനം ചെയ്ത നാലു സിനിമകള്‍ക്കും സ്‌നേഹാശീര്‍വാദങ്ങോളൊടെ ഒപ്പം നിന്ന മമ്മൂക്കയ്ക്ക് ഒരായിരം നന്ദി.!
എന്റെ നാലാമത്തെ ചിത്രമായ ‘ ധരണി’ ഫെബ്രുവരി 17ന് തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. എല്ലാവരുടെയും സ്‌നേഹസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്…

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍