കല്യാണം കഴിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞ് ഉമ്മ വെക്കാന്‍ നോക്കി, ട്രെയ്‌നില്‍ നിന്നും പിടിച്ച് തള്ളി; അനുഭവം പറഞ്ഞ് ശ്രീവിദ്യ

ട്രെയ്‌നില്‍ വച്ചുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് നടി ശ്രീവിദ്യ മുല്ലച്ചേരി. തന്നെ ചുംബിക്കാന്‍ ശ്രമിച്ചയാളെ തള്ളിയിട്ടതായാണ് ശ്രീവിദ്യ പറയുന്നത്. ആ സംഭവത്തോടെ താന്‍ സ്റ്റക്ക് ആയി പോയിരുന്നു. പിന്നീട് അടുത്തിരുന്ന ചേച്ചിമാര്‍ വെള്ളമൊക്കെ തന്ന് ഓക്കെ ആക്കുകയായിരുന്നു എന്നാണ് ശ്രീവിദ്യ പറയുന്നത്.

വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു. ആ സമയത്ത് ഏട്ടന്‍ ഒരു ഗിത്താര്‍ വാങ്ങിയിരുന്നു. ഗിത്താറൊക്കെ പിടിച്ച് പോകുന്നവരെ നമ്മള്‍ ശ്രദ്ധിക്കുമല്ലോ. അതിനാല്‍ വെറും ഷോയ്ക്ക് വേണ്ടി അതൊന്ന് അടിച്ചു മാറ്റി. ഒരു തൊപ്പി വച്ച്, മാസ്‌കിട്ട്, ഗിത്താറും പിടിച്ചാണ് ട്രെയിനില്‍ കയറുന്നത്. തന്നെ കാണുമ്പോള്‍ കണ്ണ് മാത്രമേ കാണുകയുള്ളൂ.

ഗിത്താറൊക്കെ അടുത്ത് വച്ച് താന്‍ ഇരിക്കുകയാണ്. താനൊരു മുസീഷ്യനാണെന്ന് കരുതി എല്ലാവരും നോക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ മുമ്പിലൊരു പയ്യന്‍ വന്നിരുന്നു. അവന്‍ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കുകയാണ്. താന്‍ മാസ്‌കൊന്ന് പൊക്കിയിട്ടു. ആകെ തന്റെ കണ്ണ് മാത്രമാണ് പുറത്തുള്ളത്. തനിക്ക് പേടിയായി.

തന്റെ അവസ്ഥ മനസിലാക്കി നിന്റെ സീറ്റെവിടെയാണെന്ന് അടുത്തിരുന്ന ചേട്ടന്‍ അവനോട് ചോദിച്ചു. ആ ചേട്ടന് മറുപടി കൊടുക്കാതെ അവന്‍ തന്നോടായി ശ്രീവിദ്യയല്ലേ എന്ന് ചോദിച്ചു. കണ്ണ് മാത്രം വച്ച് കണ്ടു പിടിച്ചല്ലോ എന്നാണ് താന്‍ ചിന്തിച്ചത്. ‘എനിക്ക് ഭയങ്കര ഇഷ്ടമാണ്, മാസ്‌ക്കൊന്ന് മാറ്റുമോ?’ എന്ന് ചോദിച്ചു. ഇഷ്ടമുള്ള ഒരാളാണല്ലോ അതിനാല്‍ താന്‍ മാസ്‌ക് മാറ്റിയിട്ട് ചിരിച്ചു.

ചെറിയ ചെക്കനാണ്, കാഴ്ചയില്‍ 20 വയസേ തോന്നുകയുള്ളൂ. ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു. ഫോട്ടോ എടുത്താല്‍ പോകുമല്ലോ എന്ന് കരുതി. ”ഞാന്‍ വീട്ടിലേക്ക് വന്നിരുന്നു. പക്ഷെ ശ്രീവിദ്യ അപ്പോഴവിടെ ഉണ്ടായിരുന്നില്ല. എനിക്ക് ശ്രീവിദ്യയെ ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്” എന്നൊക്കെ പറഞ്ഞു.

എന്നിട്ട് കൈയ്യില്‍ പിടിച്ചു. താന്‍ സ്റ്റക്കായി പോയി. കൈയ്യില്‍ ഉമ്മ വെക്കാന്‍ നേരം താന്‍ തള്ളി. അവന്‍ ഓടി. തനിക്ക് സങ്കടവും പേടിയുമൊക്കെ വന്നു. അടുത്തിരുന്ന ചേച്ചിമാര്‍ അടുത്തിരുത്തി വെള്ളമൊക്കെ തന്നു ആശ്വസിപ്പിച്ചു. എല്ലാവരും സംസാരിച്ച് തന്നെ ഓക്കെയാക്കി എന്നാണ് ശ്രീവിദ്യ പറയുന്നത്.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി