തീവ്രവാദത്തെ ഞാന്‍ വെറുക്കുന്നു, ബി.ജെ.പിക്കാരനാണോ അല്ലയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം: എസ്.എസ് രാജമൗലി

ബാഹുബലി സംവിധായകന്‍ രാജമൗലി. ബിജെപി അജണ്ടയെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍.

‘ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ സാങ്കല്‍പിക കഥയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ ആര്‍ആര്‍ആര്‍ ഒരു ഡോക്യുമെന്ററിയല്ല, ചരിത്ര സിനിമയുമല്ല. ഇതിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്‍പികമാണ്.

ഞാന്‍ ബിജെപിയെയോ, ബിജെപിയുടെ അജണ്ടയെയോ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന ആളുകളോട് ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഭീമിന്റെ ആദ്യകാല കഥാപാത്ര രൂപകല്‍പന പുറത്തിറക്കിയത് മുസ്ലീം തൊപ്പി ധരിച്ച വിധത്തിലാണ്. അതിനു ശേഷം, ആര്‍ആര്‍ആര്‍ കാണിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തി, തൊപ്പി നീക്കം ചെയ്തില്ലെങ്കില്‍ എന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു.

അതുകൊണ്ട് താന്‍ ബിജെപിക്കാരനാണോ അല്ലയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. താന്‍ തീവ്രവാദത്തെ വെറുക്കുന്നു, അത് ബിജെപിയായാലും മുസ്ലിം ലീഗായാലും. തീവ്രമായ ആളുകളെ താന്‍ വെറുക്കുന്നു. – രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest Stories

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ പൂജാമുറിയില്‍ എംഡിഎംഎയും കഞ്ചാവും; പൊലീസ് പരിശോധനയ്ക്കിടെ പ്രതി ഓടി രക്ഷപ്പെട്ടു

IPL 2025: സച്ചിന്റെ റെക്കോഡ് അവന്‍ മറികടക്കും, ഇന്ത്യന്‍ ക്രിക്കറ്റില്‍ ആ ഒരു ദിനം ഉടന്‍ സംഭവിക്കും, തുറന്നുപറഞ്ഞ് മൈക്കല്‍ വോണ്‍

ഉറപ്പായും ഇന്ത്യന്‍ നിര്‍മ്മിതി തകര്‍ത്തിരിക്കും; രാജ്യത്തിനെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്

IPL 2025: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചു, ഗുജറാത്ത് ടൈറ്റന്‍സ് താരം കാഗിസോ റബാഡയ്ക്ക് താല്‍ക്കാലിക വിലക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടം; മരണ കാരണം പുക ശ്വസിച്ചതല്ല; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനം; തൃണമൂലിനെ ഘടകകക്ഷിയാക്കില്ല, അസോസിയേറ്റ് പാര്‍ട്ടിയായി ഉള്‍പ്പെടുത്തും

പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

ഭീകരാക്രമണം: നടപടിയെ കുറിച്ച് ചോദിച്ചാല്‍ പ്രതിപക്ഷത്തെ ആക്രമിക്കുന്ന മോദി ഭരണം; പാകിസ്താനിലേക്ക് പോകൂ എന്നതാണ് ഭരണകൂട 'വേദവാക്യം'

INDIAN CRICKET: കോഹ്ലിക്ക് അതിന്റെ ഒരു വിചാരം മാത്രമേയുളളൂ, ഞാന്‍ കുറെ തവണ പറഞ്ഞതാണ്, കേള്‍ക്കണ്ടേ, വെളിപ്പെടുത്തി കെഎല്‍ രാഹുല്‍

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ ഇന്ത്യന്‍ നിരത്തുകളിലേക്ക് ?