സാത്താനിക് അല്ല, 'സ്തുതി' ഒരു പ്രണയഗാനം; വിവാദങ്ങളില്‍ പ്രതികരിച്ച് ഗാനത്തിന്റെ രചയിതാവ്

‘ആദരാഞ്ജലി’, ഇല്ലുമിനാറ്റി’ എന്നീ ട്രെന്‍ഡിങ് ഗാനങ്ങള്‍ക്ക് ശേഷം സുഷിന്‍ ശ്യാമിന്റെ ‘സ്തുതി’യും വൈറല്‍ ആയിരിക്കുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബോഗയ്ന്‍വില്ല’ സിനിമയിലെ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാമതായി തുടരുകയാണ്. ഗാനത്തിലെ സ്വാഗും ലുക്കും കൊണ്ട് കൈയ്യടികള്‍ നേടുകയാണ് നടി ജ്യോതിര്‍മയി. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിനും വലിയ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആന്‍ അലക്‌സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. എന്നാല്‍ പാട്ടിലെ വരികള്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സീറോ മലബാര്‍ സഭയുടെ അല്‍മായ ഫോറം രംഗത്തെത്തിയിട്ടുണ്ട്. ഗാനത്തിനെതിരെ അല്‍മായ ഫോറം പരാതി നല്‍കിയിട്ടുമുണ്ട്. ദൈവത്തിന് സ്തുതി പാടുന്നത് സാത്താന്‍ ആണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നതോടെയാണ് സഭ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ സ്തുതി യഥാര്‍ത്ഥ്യത്തില്‍ ഒരു ലവ് സോംഗ് ആണ് എന്നാണ് ഗാനത്തിന്റെ രചയിതാവ് വിനായക് ശശികുമാര്‍ വ്യക്തമാക്കുന്നത്.

ബോഗയ്ന്‍വില്ലയുടെ പ്രമോ സോംഗ് ആണ് സ്തുതി. അതുകൊണ്ട് വ്യത്യസ്തമായ അപ്രോച്ച് ആണ് ഗാനത്തിന് നല്‍കിയിരിക്കുന്നത്. വാക്കുകള്‍ വ്യത്യസ്തമാണെങ്കിലും വിശുദ്ധമായ പ്രേമം തന്നെയാണ് ഗാനത്തിന്റെ കണ്‍സപ്റ്റ് എന്നാണ് വിനായക് ദ ഫോര്‍ത്തിനോട് പ്രതികരിച്ചിരിക്കുന്നത്. ഗാനത്തിലെ രംഗങ്ങള്‍ സംവിധായകന്റെ ആശയമാണ്. സിനിമയോട് നീതി പുലര്‍ത്താനായാണ് ഇത്തരത്തില്‍ ചിത്രീകരിച്ചത്. ഈ പ്രമോ സോംഗ് സിനിമയില്‍ ഇല്ല. റഫീക്ക് അഹമ്മദ് എഴുതിയ ഒരു ഗാനം മാത്രമാണ് സിനിമയിലുള്ളത്. വ്യത്യസ്തമായ പ്രണയമാണ് ബോഗയ്ന്‍വില്ല ചര്‍ച്ച ചെയ്യുന്നത്. പ്രണയ ഗാനമാണെങ്കിലും കുറച്ച് ബൈബ്ലിക്കിലായി സമീപിക്കാമെന്ന് തീരുമാനിച്ചു. ഈ ഗാനമോ സിനിമയോ സാത്താനിക് അല്ല.

ഒരു ഡ്രസിന്റെ പേരില്‍ മാത്രം മുന്‍വിധികളില്‍ എത്തരുത് എന്നാണ് വിനായക് പറയുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന സിനിമ കൂടിയാണ് ബോഗയ്ന്‍വില്ല. തികച്ചും വേറിട്ട ലുക്കിലാണ് സിനിമയില്‍ ജ്യോതിര്‍മയിയുള്ളത്. പ്രമോ ഗാനത്തിലെ നടിയുടെ പെര്‍ഫോന്‍സ് ഇതാണെങ്കില്‍ സിനിമ ഇറങ്ങുമ്പോള്‍ ജ്യോതിര്‍മയി ആകും മുഴുവന്‍ കൈയ്യടിയും നേടുക എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ‘ഭീഷ്മപര്‍വ്വം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദ് ഒരുക്കുന്ന സിനിമയാണ് ബോഗയ്ന്‍വില്ല.

തികഞ്ഞ സ്റ്റൈലിഷ് ആക്ഷന്‍ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ഇയ്യോബിന്റെ പുസ്തകം, വരത്തന്‍ എന്ന സിനിമകള്‍ക്ക് ശേഷം ഫഹദും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തും. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. ഒക്ടോബര്‍ 17ന് ആണ് സിനിമ റിലീസ് ചെയ്യുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം