സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്: രജിഷ വിജയന്‍

സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് നടി രജിഷ വിജയന്‍. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് രജിഷ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. ആന്തോളജിയില്‍ ‘ഗീതു അണ്‍ചെയിന്‍ഡ്’ എന്ന ചിത്രത്തിലാണ് രജിഷ വേഷമിടുന്നത്.

ഗീതു എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലും തിരഞ്ഞെടുക്കാന്‍ പറ്റുക, തെറ്റിപ്പോയാല്‍ തിരുത്തുക എന്നതിനെല്ലാമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ഇല്ലായ്മയുമുണ്ട്.

പല വിഷയങ്ങള്‍ സിനിമയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിഷയം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ലെന്നും രജിഷ പറയുന്നു. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം ഒരു വസ്ത്രമിടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നും എന്നാല്‍ പണ്ടുള്ള അത്ര ഇപ്പോഴില്ലെന്നും നടി പറയുന്നു.

ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ പലരും തിരിച്ച് ചോദിക്കാന്‍ തുടങ്ങി. എന്ത് ധരിക്കണം എന്നതിനെ കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ സ്വയം തീരുമാനിച്ചു തുടങ്ങിയെന്നും രജിഷ പറഞ്ഞു. ഗീതു എന്ന സിനിമ ഇറങ്ങിയാല്‍ മനുഷ്യന്‍ ആഗ്രഹിക്കുന്ന മിനിമം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഉണ്ടാക്കാന്‍ സാധിക്കുമെന്നും നടി പറയുന്നു.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന അജയ് വാസുദേവ് ചിത്രം പകലും പാതിരാവും, കാര്‍ത്തി നായകനാകുന്ന സര്‍ദാര്‍, രാഹുല്‍ ആര്‍. നായര്‍ സംവിധാനം ചെയ്യുന്ന കീടം, ഗൗതം മേനോന്‍, വെങ്കി തുടങ്ങിയവര്‍ അഭിനയിക്കുന്ന വേദ, രവി തേജയുടെ രാമറാവു ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളാണ് രജിഷയുടേയതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ