'വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ പത്ത് പവന്‍ സ്വര്‍ണം നല്‍കും'; സ്ത്രീധന മരണങ്ങളില്‍ പ്രതികരണവുമായി നടന്‍ സുബീഷ് സുധി

സ്ത്രീധന പ്രശ്‌നങ്ങള്‍ക്കും ഗാര്‍ഹിക പീഡനത്തി് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നമെന്നും സുബീഷ് സുധി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സുബീഷ് സുധിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

Read more

കുറേക്കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണ്.അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വെയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.