അച്ഛനെ കുറിച്ച് പറഞ്ഞ് നടിയും അവതാരകയുമായ സുബി സുരേഷ്. തനിക്ക് ഇരുപത് വയസുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിഞ്ഞത്. മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന അച്ഛനെ മുതലെടുക്കാന്‍ പലരും ശ്രമിച്ചിരുന്നു. അങ്ങനെയാണ് അച്ഛന്‍ പിരിഞ്ഞു പോയത് എന്നാണ് സുബി തുറന്നു പറഞ്ഞിരിക്കുന്നത്.
അമ്മയും അച്ഛനും പ്രണയിച്ചു വിവാഹിതരായവര്‍ ആയവരാണ്. എന്നാല്‍ ഇരുപതു വയസ്സ് ആയപ്പോഴേക്കും അച്ഛന്‍ പിരിഞ്ഞു പോയി. എന്നാല്‍ ഡാഡിയുടെ കുറ്റം ആയിരുന്നില്ല ഒരിക്കലും ആണെന്ന് പറയില്ല. അച്ഛന് ഇച്ചിരി മദ്യപിക്കുന്ന ശീലം ഒക്കെ ഉണ്ടായിരുന്നു. അതിനെ മുതലെടുക്കാന്‍ വേണ്ടി ചിലര്‍ അതിനെ പ്രോത്സാഹിപ്പിച്ചു കൊടുത്തു.
ആരൊക്കെയാണ് എന്ന് പേരെടുത്ത് പറയുന്നില്ല. അപ്പോള്‍ അതിലേക്ക് ചില ചായ്‌വ് വന്നു. അങ്ങനെയാണ് പിരിയാന്‍ തീരുമാനിക്കുന്നത്. പിരിഞ്ഞു എങ്കിലും നല്ല രീതിയില്‍ ആണ് വേര്‍പിരിഞ്ഞത്. തല്ലു പിടിച്ചു പോയതല്ല. അച്ഛന്‍ ഇടക്ക് വിളിക്കുമായിരുന്നു, കാണുമായിരുന്നു.
താന്‍ ഗള്‍ഫില്‍ ഒക്കെ പോയി വരുമ്പോള്‍ ഗിഫ്റ്റൊക്കെ കൊടുത്തിട്ടുണ്ട്. ആക്സിഡന്റല്‍ മരണമായിരുന്നു അദ്ദേഹത്തിന്റേത്. തലയടിച്ച് വീണതാണ്. താന്‍ ജോര്‍ദ്ദാനില്‍ പോയി വന്നു കൊച്ചിയില്‍ ഇറങ്ങുന്ന സമയത്താണ് മരിച്ചെന്ന മെസേജ് വരുന്നത്. ഡാഡിക്ക് ഒരു കൊന്ത കൊണ്ടു വന്നിരുന്നു.
അത് കൊണ്ടു കൊടുത്തു. ഡാഡിയുടെ ബോഡി താന്‍ കാണാന്‍ ചെന്നപ്പോള്‍ വീട്ടില്‍ വിഷയങ്ങള്‍ ഒന്നും ഉണ്ടായില്ല. അവര്‍ക്ക് നമ്മളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. അച്ഛന്റെ ലൈഫ് സ്റ്റൈല്‍ അങ്ങനെ ആക്കി ചിലര്‍ കൊണ്ടുപോയതാണ്.
Read more
താനും അനിയനും ചേര്‍ന്നാണ് അമ്മയ്ക്ക് രണ്ടാം വിവാഹം വേണമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇപ്പോഴത്തെ സ്റ്റെപ്പ് ഫാദര്‍ വരുന്നത് അച്ഛന്‍ വിട്ടു പോയതിന് ശേഷം, ഒരു മൂന്നു വര്‍ഷത്തിന് ശേഷമാണ് എന്നുമാണ് സുബി സുരേഷ് ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പറഞ്ഞത്.