'ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും ഒന്നിന്റെ അവസാനത്തില്‍ നിന്നാണ്; എല്ലാവരെയും വീണ്ടും കാണാം... നന്ദി'! അഡ്മിന്‍ പങ്കുവെച്ചത് സുബിയുടെ അവസാനവാക്കുകള്‍

നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് . ഇപ്പോഴിതാ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ അവസാന പോസ്റ്റ് ആരാധകരുടെ കണ്ണ് നനയിക്കുകയാണ്്.’ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു. സുബിയുടെ തന്നെ നിര്‍ദ്ദേശ പ്രകാരമാണ് ഈ പോസ്റ്റ് അഡ്മിന്‍ ഇട്ടതെന്നാണ് റിപ്പോര്‍ട്ട് . മരണം അടുത്തെത്തിയെന്ന തോന്നലുണ്ടായപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെ തന്റെ സുഹൃത്തുക്കളെ മരണ ശേഷം തന്റെ സന്ദേശം അറിയിക്കണമെന്ന് സുബി അറിയിച്ചിരുന്നു.

ഇതിന്‍ പ്രകാരമാണ് അവസാന പോസ്റ്റായി ഇത് ഫെയ്സ് ബുക്കിലെത്തിയത്. മരണമുറപ്പിച്ച ശേഷമായിരുന്നു പോസ്റ്റ് പങ്കുവെച്ചത്. അതുകൊണ്ട് തന്നെ തെറ്റിധാരണകള്‍ ഒഴിവാക്കാന്‍ പോസ്റ്റു ചെയ്തത് അഡ്മിനാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പലതരം വീഡിയോയുമായി സജീവമായിരുന്നു സുബി.

Read more

അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. കോവിഡ് കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. പലപ്പോഴും ജോലിയില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. ഇത് ആരോഗ്യം മോശമാക്കി.