'പുതിയതരം രോഗമോ വൈറസോ ആണോ എന്നായിരുന്നു സംശയം'; വിമാനത്തില്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞ് സുദേവ് നായര്‍!

നടന്‍ സുദേവ് നായര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടനാണ്. ആരാധകരോട് തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ വിമാനത്തില്‍ സഞ്ചരിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒപ്പം താനെങ്ങനെയാണ് എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയതെന്നും വീഡിയോയില്‍ സുദേവ് പറയുന്നുണ്ട്.

സുദേവിന്റെ ദിനചര്യയും അതേ തുടര്‍ന്ന് ശരീരത്തിലുണ്ടായ പാടുകളുമാണ് എയര്‍ലൈന്‍സ് ജീവനക്കാരില്‍ സംശയം ഉണ്ടാക്കിയത്. ജിമ്മില്‍ ഡെഡ് ഹാങ് പുള്‍ അപ് ചെയ്തതിന്റെ ഫലമായി താരത്തിന്റെ കൈകളിലെ പലയിടങ്ങളില്‍ നിന്നും തൊലികള്‍ പോയി ചോരപ്പാടുകള്‍ രൂപപ്പെട്ടിരുന്നു.

ഇരുമ്പ് കമ്പിയില്‍ തൂങ്ങിയ ശേഷം തന്റെ കൈകളിലെ തൊലി ഇളകി വന്നതാണെന്നാണ് വീഡിയോയിലൂടെ സുദേവ് കാണിച്ച് തരുന്നുണ്ട്. ഈ പാടുകളാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. പലരും ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ വൈറസോ മറ്റ് അസുഖങ്ങളോ തനിക്കില്ലെന്നും വര്‍ക്കൗട്ടിന്റെ ഭാഗമായി സംഭവിച്ചതാണെന്നും വീഡിയോ സഹിതം കാണിച്ച് കൊടുത്ത് തെറ്റിദ്ധാരണ തിരുത്തി എന്നും സുദേവ് പറയുന്നു. സിനിമയ്ക്ക് വേണ്ടി താന്‍ നടത്തുന്ന പ്രയത്‌നങ്ങളുടെ വീഡിയോ മുമ്പും സുദേവ് പങ്കുവെച്ചിട്ടുണ്ട്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം